കരുനാഗപ്പള്ളി: ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ജെ.എഫ് കെന്നടി മെമ്മോറിയൽ വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച അസ്മിത ഖേലോ ഇന്ത്യ വിമൻസ് ജൂഡോ ലീഗ് സമാപിച്ചു. മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ ഇന്റർനാഷണൽ ഗോൾഡ് മെഡൽ വിന്നർ നസിം ബീവി ഉദ്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് അദ്ധ്യക്ഷനായി. ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നായി വനിതാ ജൂഡോ താരങ്ങൾ പങ്കെടുത്തു. തൃപ്തി വിക്രമൻ, ടി.രതീഷ് എന്നിവർ മുഖ്യാതിഥികളായി. പ്രകാശ്, മനോജ്.എസ്.പിള്ള എന്നിവർ സംസാരിച്ചു. ജില്ലാ ജൂഡോ അസോ. ജനറൽ സെക്രട്ടറി വിക്രമൻ സ്വാഗതവും ട്രഷറർ ജിഷ്ണു.വി.ഗോപാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |