കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 104 പേർ പങ്കെടുത്ത മെഗാതിരുവാതിര അരങ്ങേറി. എം.മുകേഷ് എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ബി.സുരേഷ്, സെക്രട്ടറി എം.അനിൽകുമാർ, ജോ. സെക്രട്ടറി ആർ.സജിത്ത്, ശരത്ത് രാജ്, ജി.രാജീവ്, ജി.തുളസീധരൻ, ജലജാരാജൻ, വനിതാ കമ്മറ്റി പ്രസിഡന്റ് ആനന്ദവല്ലിഅമ്മ, സെക്രട്ടറി വി.എസ്.ഗീത, ട്രഷറർ സുജാഗിരി, സുഷമ അരുണൻ, പ്രിൻസി, അനിത ശ്രീകുമാർ, ജലജ സുരേഷ്, മിനി രമേശ്, രജിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |