പയ്യാവൂർ: 'നീതി ഔദാര്യമല്ല, അവകാശമാണ് ' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 13ന് ആരംഭിച്ച് 24ന് സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ തലശേരി അതിരൂപതയിലെ സമാപന കേന്ദ്രമായ പേരാവൂരിൽ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ സെന്റ് ജോസഫ്സ് ആർക്കി എപ്പിസ്‌കോപ്പൽ പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. കത്താേലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ജനറൽ കൺവീനർ: ജോർജ് കാനാട്ട്, രക്ഷാധികാരിമാർ: ഫാ. ഷാജി തെക്കേമുറി, ഫാ. തോമസ് വടക്കേമുറി,
ഫാ. സെബാസ്റ്റ്യൻ മുക്കിലക്കാട്ട്, ചെയർമാൻ: ഫാ. തോമസ് പട്ടാംകുളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |