പയ്യന്നൂർ : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തും നഗരസഭയും സംയുക്തമായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മിനി തൊഴിൽ മേള സംഘടിപ്പിച്ചു.ഇന്റർവ്യുവിൽ പങ്കെടുത്ത 702 പേരിൽ 250 ഓളം പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. മേളയിൽ 35 കമ്പനികളാണ് പങ്കെടുത്തത്.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, മെമ്പർമാരായ എം.രാഘവൻ, സി.പി.ഷിജു, നഗരസഭാംഗം മണിയറ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എഫ്. അലക്സാണ്ടർ, വി.ഷൈമ , എ.പ്രാർത്ഥന, എ.വി.ലേജു, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എം.സുർജിത്ത്, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, സ്കൂൾ പ്രിൻസിപ്പൽമാരായ രേഖ, ബിന്ദു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല സ്വാഗതവും സെക്രട്ടറി കെ.മോഹനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |