തൃക്കരിപ്പൂർ: ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ നടന്ന ദ്വിദിന സ്പോർട്സ് ഡേ ചന്തേര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.രാജേഷ് കുമാർ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് എം.ശ്രീജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് സ്കൂൾ മാനേജർ എം.വി.കുഞ്ഞിക്കോരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കായികമേളക്ക് സ്കൂൾ കായികാദ്ധ്യാപകൻ വി.പി ജയകുമാർ നേതൃത്വം നൽകി. ദീപശിഖ പ്രയാണത്തിൽ മിലൻ ബാബു .ആരുഷി,നികേത്,കനിഹ എന്നീ കുട്ടികൾ പങ്കാളികളായി. ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി ഭാരവാഹികളായ ഈയ്യക്കാട് രാഘവൻ , ദാമു കാര്യത്ത്, ഉദിനൂർ ബാലഗോപാലൻ സംസാരിച്ചു. സ്കൂൾ ലീഡർ ഹേമന്ത്കൃഷ്ണ കായികദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി എം.ബിന്ദു സ്വാഗതവും ടി.ബിന്ദു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |