പാനൂർ : കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് പാനൂർ ഉപജില്ലതല ഉദ്ഘാടനം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂളിൽ ഡി.സി.സി സെക്രട്ടറി കെ.പി.സാജു നിർവ്വഹിച്ചു.ഉപജില്ല പ്രസിഡന്റ് ഒ.പി.ഹൃദ്യ അദ്ധ്യക്ഷത വഹിച്ചു.ജില്ല ട്രഷറർ രജീഷ് കാളിയത്താൻ, വിദ്യഭ്യാസ ജില്ല പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്റ് എം.കെ.രാജൻ, ഉപജില്ല സെക്രട്ടറി വി.വിപിൻ ,ട്രഷറർ കെ.സി.സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്ക് വേണ്ടി പാനൂർ ഉപജില്ലയിൽ നടത്തിയ വർണ്ണോത്സവം ചിത്രരചനാ മത്സര വിജയികൾക്കുള്ള ഗോൾഡ് മെഡലുകളും ഉപഹാരങ്ങളും ചടങ്ങിൽ വച്ച് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |