കാഞ്ഞങ്ങാട്: ഗ്രീൻവുഡ്സ് സ്‌കൂളിൽ നടന്ന ഖേലോ ഇന്ത്യ അസ്മിത ജൂഡോ വുമൺസ് ലീഗ് ചാമ്പ്യൻഷിപ്പ് സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ടി.വി.മദനൻ ഉദ്ഘാടനം ചെയ്തു. കേരള ജൂഡോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു. വാശിയേറിയ മൽസരങ്ങളിൽ പെരിയ ടോപ് ഗൺ അക്കാഡമി ചാമ്പ്യന്മാരായി. ജി.എം.എം.എ ചെറുവത്തൂർ രണ്ടാംസ്ഥാനം നേടി. ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് വിജയകൃഷ്ണൻ മാസ്റ്റർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.കേരളത്തിൽ 12 സെന്ററുകളിലായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. കാസർകോട് സെന്ററുകളിൽ നിന്ന് 70 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ആദ്യമായാണ് കാസർകോട് ജില്ലയിൽ വുമൺസ് ലീഗ് നടത്തുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |