കാഞ്ഞങ്ങാട് : കേരളാ ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കായി കായികമേള സംഘടിപ്പിച്ചു . കാഞ്ഞങ്ങാട് ദുർഗാ ഹൈ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ജില്ലാ വോളിബാൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ ജയൻ ബെള്ളിക്കോത്ത് ഉദ്ഘാടനംചെയ്തു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ സ്വാഗതവും കെ.സജിത്കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ചന്ദ്രൻ , ജില്ലാ ട്രഷറർ പി.കെ. ബാലകൃഷ്ണൻ, രമേശൻ കോളിക്കര, ടി.വി.വിനോദ്കുമാർ, കെ.രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ മത്സരത്തിലെ വിജയികൾ ഒക്ടോബർ മൂന്നാംവാരം മലപ്പുറത്തു നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |