കുറ്റിക്കോൽ: കുറ്റിക്കോലിൽ ഭിന്നശേഷി സ്വയംതൊഴിൽ യൂണിറ്റ് ആരംഭിച്ചു. ചെർക്കള മാർത്തോമാ ബധിരവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ അവസരം ഒരുക്കി നൽകിയത്. കെ.ജെ.ശ്രീരാഗ് , അമർനാഥ്, ആർ.ജിതേന്ദ്രനാഥ് , ശ്രീവത്സൻ എന്നീ കേൾവി സംസാര പരിമിതരായ യുവാക്കൾക്ക് വേണ്ടി സ്വയം തൊഴിൽ തട്ടുകട ആണ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റർ ഫാ.മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.മാധവൻ, കുഞ്ഞമ്പു, ദാമോദരൻ, ഗോപി വെള്ളാള, സന്തോഷ്, തമ്പാൻ, ജോസ്മി ജോഷ്വാ, ആർ.ഭാസ്‌കരൻ , വേണു , ടി.പവിത്രൻ എന്നിവർ സംസാരിച്ചു. കെ.ടി.ജോഷിമോൻ സ്വാഗതവും കെ.ജെ.ശ്രീരാഗ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |