കാക്കനാട്: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന രാജഗിരി കോൺക്ലേവ് -2025ന് കാക്കനാട് കോളേജ് ക്യാമ്പസിൽ തുടക്കമായി. കോൺഫ്‌ളുവൻസ് 2.0യുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോൺക്ലേവ് കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 'നൗ ടു നെക്സ്റ്റ് ' എന്നതാണ് കോൺക്ലേവിന്റെ പ്രമേയം. ആർ.സി.എസ്.എസ് പ്രിൻസിപ്പൽ ഫാ. സാജു എം.ഡി. സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡോ. കിഷോർ ഗോപാലകൃഷ്ണ പിള്ള, ഡോ. ബിനോയ് ജോസഫ്, പ്രൊഫ. ഹരീഷ് ബി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |