തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, അദ്ധ്യാപകർക്കുള്ള ടെറ്റ് യോഗ്യതാ പരീക്ഷയിൽ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, ഭിന്നശേഷിക്കാരായവർക്ക് തസ്തിക മാറ്റിവച്ച വിദ്യാലയങ്ങളിൽ നിയമനം അനുവദിക്കുക, തസ്തിക നഷ്ടപ്പെട്ടവരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ തൃപ്പൂണിത്തുറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി.ബി. അബിത അദ്ധ്യക്ഷയായി. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി. പി. അഭിലാഷ്, ഡോ. പി. സജിതകുമാരി, അനിൽ സുധാകരൻ, ടി.പി. ഷൈൻ കുമാർ, എം.പി. സെയ്ജിമോൾ, കെ.കെ അനില എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |