കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ഊർജ ശേഖരണ സാങ്കേതിക വിദ്യക്ക് ഇന്ത്യൻ പേറ്റന്റ്. പോളിഡൈ മിഥൈൽ സിലോക്‌സെയ്ൻ കോംപോസിറ്റിൽ ഗ്രാഫീൻ ഓക്‌സൈഡ്-കണ്ടക്ടിംഗ് പൊളിമർ നാനോഹൈബ്രിഡ് ഉൾപ്പെടുത്തി വികസിപ്പിച്ച ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ ഉത്പന്നത്തെ കുറിച്ചാണ് സാങ്കേതിക വിദ്യ. ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസ് ഫെസിലിറ്റേഷൻ സെൽ മുഖാന്തിരമാണ് പേറ്റന്റ് അപേക്ഷ തയ്യാറാക്കിയത്.
ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡേവിസസ് ഡയറക്ടറും പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വിഭാഗം പ്രൊഫസറുമായ ഡോ. ഹണി ജോൺ നയിച്ച ഗവേഷണ സംഘമാണ് പേറ്റന്റ് നേട്ടത്തിനു പിന്നിൽ. കുസാറ്റ് മുൻ പി.എച്ച്.ഡി സ്‌കോളർ ഡോ. ദിവ്യ ജോസ്, കുസാറ്റ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സജി ജോസഫ്, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ജിൽമി, കുസാറ്റ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സിലെ മുൻ പി.എച്ച്.ഡി സ്‌കോളർ ഡോ. വിജോയ്, കുസാറ്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസും അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസറുമായ ഡോ.എൻ. മനോജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
വൈബ്രേഷൻ, കാറ്റ്, മനുഷ്യ ചലനം എന്നിവയിലൂടെ ലഭിക്കുന്ന യാന്ത്രിക ഊർജം ശേഖരിച്ച് നാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന കണ്ടെത്തലിനാണ് പേറ്റന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |