ചോറ്റാനിക്കര : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ ) ചോറ്റാനിക്കര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബൈജു ചാക്കോ അദ്ധ്യക്ഷനായി. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.എം. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജു തെക്കൻ, അഡ്വ. റോയി ജോൺ, പി. തങ്കച്ചൻ, അനന്തു സന്തോഷ്, കെ.പി. ജോണി, എന്നിവർ സംസാരിച്ചു. ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റായി എം. കെ. കൃഷ്ണദേവിനെയും സെക്രട്ടറിയായി രഞ്ജിത്ത് ടി. വിൻസെന്റിനെയും ട്രഷററായി നിഖിൽ ചന്ദ്രനെയും തിരെഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |