പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരം 15 മുതൽ 20 വരെ തോന്ന്യകാവ് എൻ.എസ്.എസ് ഹാളിൽ നടക്കും. 15ന് വൈകിട്ട് 5.30ന് നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കായംകുളം പീപ്പിൾസിന്റെ അങ്ങാടിക്കുരുവികൾ. 16ന് തിരുവനന്തപുരം അജന്തയുടെ വംശം, 17ന് കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്ക്ണ്, 18ന് വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ, 19ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ശാകുന്തളം, 20ന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഒറ്റ എന്നീ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ദിവസവും ആറരയ്ക്കാണ് നാടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |