കൊച്ചി: കെ.പി.എം.എസ് കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 162-ാം ജന്മദിനാഘോഷ റാലിയും അനുസ്മരണ സമ്മേളനവും നടത്തി. കുമ്പളങ്ങി പഞ്ചായത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അവസാനിച്ചു. അനുസ്മരണ സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി യൂണിയൻ പ്രസിഡന്റ് കെ.സി.കുഞ്ഞുകുട്ടി അദ്ധ്യക്ഷനായി. ടി.എ. സൗമിത്രൻ, സൂസൻ ജോസഫ്, ദിപു കുഞ്ഞുകുട്ടി, റീത്ത പീറ്റർ, പി.സി. സഹജൻ, കെ. ആർ. രതീഷ്, ഐഷ ഹരിഹരൻ എന്നിവർ സംസാരിച്ചു. കെ. കെ. കാർത്തികേയൻ, സി. വി. അശോകൻ, എം. കെ. പവിത്രൻ, പി. പി. കാലേഷ്‌കുമാർ, മധു, മോഹനൻ, കെ. ആർ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |