കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2025-26ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 26ന് വൈകിട്ട് മൂന്നിന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഗവർണർ കെ.ബി. ഷൈൻകുമാർ അറിയിച്ചു.
ലയൺസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ഡോക്ടർ മനോജ്ഷാ മുഖ്യാതിഥിയാകും. കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ രാജൻ എൻ. നമ്പൂതിരി, ഏരിയാ ലീഡർ വി. അമർനാഥ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ക്യാബിനറ്റ് സെക്രട്ടറി സജി ചമേനി, ട്രഷറർ വർഗീസ് ജോസഫ്, ജനറൽ കൺവീനർ ജോസഫ് മംഗലി, മീഡിയ സെക്രട്ടറി കുമ്പളം രവി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |