കൊച്ചി: കോതമംഗലത്ത് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്
ജൂലായ് 12ന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന സംഗമം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് 'ഭരണഘടനയും
ഭാരത മാതാവും'എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടകനാകും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, മാദ്ധ്യമ പ്രവർത്തക അപർണ സെൻ, ഡോ.അമൽ.സി. രാജൻ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് , പ്രസിഡന്റ് പി.കെ. രാജഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |