ആലപ്പുഴ: കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംരംഭക മേഖലയിലെ പ്രതിസന്ധികളും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകർ സംസാരിച്ചു. ഈ ചർച്ചയിൽ നിന്നും ഉയർന്നുവന്ന ആശയങ്ങൾ സംരംഭക മേഖലയിലെ പുതിയ ചുവടുവപ്പിന് വഴിയൊരുക്കും.
അനു കണ്ണനുണ്ണി, സി.ഇ.ഒ, അനൂസ് ഹെർബ്സ്
കേരളത്തിലെ സംരംഭകർക്ക് മാർക്കറ്റിംഗ് എങ്ങനെ നടത്തണമെന്ന ആശയക്കുഴപ്പമുണ്ട്. ഇതിനുള്ള ആശയങ്ങൾ കൃത്യമായി ലഭ്യമാക്കണം
വിദേശ ഉത്പന്നങ്ങൾക്ക് ഗുണമേന്മ കൂടുതലാണെന്ന തോന്നൽ പലർക്കുമുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങളുണ്ട്. ഇവയ്ക്ക് കൂടുതൽ സ്വീകാര്യത ഉറപ്പാക്കണം
കേരളത്തിൽ നിരവധി സംരംഭകർ വരുന്നുണ്ട്. എന്നാൽ ഈ മേഖലയിലെത്തുന്ന വനിതാസംരംഭകർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
നസീർ പുന്നക്കൽ, ഓൾ കേരള ഗോൾഡ് ആൻഡ‌് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
സ്വർണത്തിന്റെ നികുതി മൂന്ന് ശതമാനമെന്നത് ഒരു ശതമാനമാക്കി മാറ്രണം. ഇത് സ്വർണ മേഖല കൂടുതൽ മെച്ചപ്പെടുത്തും
വ്യാപാര മേഖലയിലെ മാന്ദ്യത്തിന് പരിഹാരം കാണണം
ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കണം
എ.ആർ. പ്രവീൺ, എസ്.പി ഫാഷൻസ് മുല്ലക്കൽ ആലപ്പുഴ
ആലപ്പുഴയിൽ നൈറ്റ് ലൈഫിന് പ്രാധാന്യം നൽകി വ്യാപാരങ്ങൾ ആരംഭിക്കണം
ഹൗസ് ബോട്ട്, ബീച്ച് എന്നിവ കഴിഞ്ഞാൽ നഗരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് മറ്റൊന്നുമില്ല. പുതിയ വിനോദ സഞ്ചാര മാർഗങ്ങൾ ആവിഷ്കരിക്കണം
മുല്ലക്കൽ തെരുവിനെ ടൂറിസ വ്യാപാര കേന്ദ്രമാക്കണം
എം.അനിൽകുമാർ, കേരള കയർ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ആലപ്പുഴയുടെ പ്രതാപാകാലത്ത് ഏറെ പ്രാധാന്യം നൽകിയിരുന്ന കയർ മേഖല ഇപ്പോൾ വളരെ ദയനീയമാണ്. ഇതിന് പ്രത്യേക പദ്ധതികൾ വേണം
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും കയർ ഉത്പന്നങ്ങൾ എത്തിക്കണം
കയർ കോർപ്പറേഷൻ, കയർ ബോർഡ്, സർക്കാർ എന്നിവർ കയർ വ്യവസായത്തെ കൈപിടിച്ചുയർത്തണം
റോയി.പി.തിയോച്ചൻ, പ്രവാസി വ്യവസായി, പാം ബീച്ച് റിസോർട്ട് ഉടമ
ആലപ്പുഴയിൽ ഹൗസ്, ബോട്ട്, ബീച്ച് പുന്നമട എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിനോദ സഞ്ചാരം നടക്കുന്നത്. കൂടുതൽ മാറ്റങ്ങൾ ആവശ്യമാണ്. 40 വർഷം മുമ്പ് കയർ അനുബന്ധ വ്യവസായങ്ങളാൽ സമ്പന്നമായിരുന്നു ആലപ്പുഴ.
ജില്ലയിൽ രണ്ടോ മൂന്നോ ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ടൂറിസം വളരണമെങ്കിൽ ഇത് മതിയാകില്ല
ബീച്ചിൽ എത്തുന്നവരെ കാത്തിരിക്കുന്നത് കൊതുകുകളും നായകളുമാണ്. ഇതിനെല്ലാം പരിഹാരം ആവശ്യമാണ്. ഇത് ഒന്നോരണ്ടോ പേർ വിചാരിച്ചാൽ മാറുന്നതല്ല
ബഷീർ കോയാപറമ്പിൽ, വ്യാപാരി, മുൻ നഗരസഭാംഗം
ആലപ്പുഴയിൽ നിന്ന് അന്യം നിന്ന് പോയ നിരവധി വ്യവസായങ്ങളുണ്ട്. അവ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണം
കയർ വ്യവസായം നിരവധി പ്രതിസന്ധി നേരിടുന്നുണ്ട്. അവ മനസിലാക്കി കൃത്യമായ ഇടപെടലുകൾ നടപ്പാക്കണം
പണ്ട് കൊപ്രായ്ക്ക് പേരുകേട്ട സ്ഥലം ചുങ്കമായിരുന്നു. ഇന്ന് അതെല്ലാം ഇവിടെ നിന്ന് നഷ്ടമായി. ഇവയെല്ലാം ആലപ്പുഴയിലേക്ക് തിരിച്ചെത്തിക്കണം
സൂര്യാ സുവി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
റസ്റ്ററന്റ് മേഖലയിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വ്യവസായം മുന്നോട്ട് പോകാൻ ഈ പ്രശ്നങ്ങൾ പരിഹരിക്കണം
ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം
ഇപ്പോഴത്തെ തലമുറയെ സംരക്ഷിക്കാതെ വരാനിരിക്കുന്ന തലമുറയെ സംരക്ഷിക്കുന്ന പ്രവണത മാറണം. ഈ തലമുറയെക്കൂടി പരിഗണിച്ച് മുന്നോട്ട് പോകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |