കുട്ടനാട്: നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ആർ.വി.എൽ.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനം രസകരമാക്കാൻ സ്മാർട്ട് ക്ളാസ് മുറിയുമായി പഞ്ചായത്ത്. പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ സാങ്കേതികവിദ്യയുടെ സഹായമുറപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചൻ പറഞ്ഞു.
നാലാം വാർഡിൽ പ്രവർത്തിക്കുന്ന സ്കൂളിലെ ശീതീകരിച്ച മുറിയിൽ ലാപ്ടോപ്പ്, ഡിജിറ്റൽ റൈറ്റിംഗ് ബോർഡ്, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആകെ 52 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. 16 വിദ്യാർഥികൾ പഠിക്കുന്ന നാലാം ക്ലാസ്സിലാണ് സ്മാർട്ട് ക്ലാസ് മുറി ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |