ആലപ്പുഴ: തെരുവുനായ്ക്കളുടെ വന്ധ്യംകരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പരിശീലനം ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള ഒരുമാസം നീളുന്ന ക്യാമ്പയിന് തുടക്കമായി. ഓരോ പഞ്ചായത്ത് തലത്തിൽ യോഗം ചേർന്നുതുടങ്ങി. നായപ്രേമികളുടെ യോഗമാണ് ആദ്യ ഘട്ടത്തിൽ വിളിച്ചുചേർത്തത്. വെറ്ററിനറി ഡോക്ടർമാരുടെ യോഗവും ചേരുന്നുണ്ട്. നായ്ക്കളെ പാർപ്പിക്കാനുള്ള റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനും ശ്രമം നടക്കുന്നു. കേന്ദ്രം ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകിയാൽ അതിനുള്ള ചെലവ് വഹിക്കാൻ ജില്ലാ പഞ്ചായത്ത് തയാറാണ്. നായ പിടുത്തത്തിൽ താൽപര്യമുള്ളവിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷകൾ വരുന്ന മുറയ്ക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ പരിശീലനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.
ജില്ലയിൽ വാക്സിൻ
നൽകിയത് : 13571
#എ.ബി.സി സെന്ററുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കണം
#കണിച്ചുകുളങ്ങര എ.ബി.സി സെന്ററിൽ ഡോക്ടർമാരകുടെ എണ്ണവും സർജിക്കൽ ഉപകരണങ്ങളും വർദ്ധിപ്പിക്കും
#ഹോട്ട് സ്പോട്ടുകളിൽ വാക്സിനേഷൻ, ക്യാച്ചർ സംവിധാനങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തെരുവുനായ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്
- കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |