തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികൾ നബിദിനം ആഘോഷിച്ചു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജന്മദിനഘോഷ ക്യാമ്പയിന്റെ ഭാഗമായി മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു.പാളയത്ത് നിന്നും ജംഇയ്യത്തുൽ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് സെയ്യിദ് മുഹ്സിൻ കോയ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച റാലി കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം.ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി കിഴക്കേകോട്ടയിൽ സമാപിച്ചു.സമാപനസംഗമത്തിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി മീലാദ് സന്ദേശപ്രഭാഷണം നടത്തി.മുഹമ്മദ് സിയാദ് കളിയിക്കാവിള,ജാബിർ ഫാളിലി നടയറ,സനൂജ് വഴിമുക്ക്,ഷാഹുൽ ഹമീദ് സഖാഫി,അബ്ദുല്ല ഫാളിലി വർക്കല,റിയാസ് ജൗഹരി,സാബിർ സൈനി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് സുൽഫിക്കർ,എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീദ് ബീമാപള്ളി,അഡ്വ. മുനീർ കണിയാപുരം,ശറഫുദീൻ പോത്തൻകോട്, മിഖ്ദാദ് ഹാജി ബീമാപള്ളി,മുഹമ്മദ് റാഫി ആലംകോട്,ഹാശിം ഹാജി പങ്ങോട്,നിസാമുദീൻ പെരുമാതുറ,സെയ്യിദ് മുഹമ്മദ് ജൗഹരി,സുലൈമാൻ സഖാഫി വിഴിഞ്ഞം,ഷിബിൻ വള്ളക്കടവ്,മുഹമ്മദ് റാഫി വാളിക്കോട്,അനീസ് സഖാഫി,നസീർ കുമാരപുരം,സാബിർ സൈനി,അൻഷാദ് ജൗഹരി,മുഹമ്മദ് മുഈൻ,ജുനൈദ് ജൗഹരി, വാഹിദ് മുസ്ലിയാർ വിഴിഞ്ഞം,സെയ്ദലി സഖാഫി ബീമാപള്ളി,സജീബ്ഖാൻ തേമ്പാംമൂട്,ഷാജഹാൻ പള്ളിപ്പുറം,സക്കീർ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |