SignIn
Kerala Kaumudi Online
Wednesday, 10 June 2026 4.28 AM IST

ശക്തി തിരിച്ചുപിടിച്ച് സ്വർണം, ആയിരത്തിലധികം രൂപയുടെ വർദ്ധനവ്; വില കുതിച്ചുകയറുന്നു

READ ENGLISH VERSION
gold

തിരുവനന്തപുരം: തുടർച്ചയായി അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 135 രൂപ കൂടി 14,040 രൂപയായി. പവന് 1080 രൂപ കൂടി 1,12,320 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 147 രൂപ കൂടി 15,316 ആയി. ഒരു പവന് 1,22,528 രൂപയാണ് ഇന്നത്തെ വില. 3,000 രൂപയുടെ ഇടിവാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഉണ്ടായത്.

ഡോളറിന്റെ ശക്തി വർദ്ധിച്ചതും അന്താരാഷ്‌ട്ര വിപണിയിലെ അനിശ്ചിതത്വം സ്വർണത്തിന്റെ വില മാറ്റിമറിക്കുകയാണ്. ഇത് സ്വർണനിക്ഷേപകരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇറാൻ - ഇസ്രയേൽ സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമായത്. ട്രംപിന്റെ ഇടപെടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇന്ന് സ്വർണവിലയിൽ വർദ്ധനവുണ്ടായി. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ ഭാവി പശ്ചിമേഷ്യൻ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. യുദ്ധം അവസാനിച്ചാൽ പൂർവാധികം ശക്തിയോടെ സ്വർണവില കുതിച്ചുയരും. സംഘർഷങ്ങൾ ഇനിയും തുടരുകയാണെങ്കിൽ സ്വർണവില പവന് ഒരു ലക്ഷത്തിൽ താഴെയായി കുറയുമെന്നും വിദഗ്ദ്ധർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOLD RATE TODAY, GOLD PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360