കുലുങ്ങിക്കുരുങ്ങി പുത്തൻകാവ് - ഐക്കാട് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം

സനോജ് വർഗീസ് | Wed 05 Mar 2025 01:32 AM IST
ikkad-bridge
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിലെ പുത്തൻകാവ് ഐക്കാട് പാലം

ചെങ്ങന്നൂർ: കോഴഞ്ചേരി റോഡിലെ പുത്തൻകാവ് ഐക്കാട് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ബലക്ഷയംമൂലം പാലം ഏത് നിമിഷവും തകർന്നുവീഴുന്ന സ്ഥിതിയാണ്. പാലത്തിലെ വീതിക്കുറവ് അപകടങ്ങൾക്കും, ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. 106 വർഷത്തോളം പഴക്കമാണ് ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിലെ ഐക്കാട് പാലത്തിനുള്ളത്. പാലത്തിന്റെ വീതിക്കുറവ് കാരണം ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ വാഹനങ്ങൾക്ക് കടന്ന് പോകുവാൻ കഴിയൂ. ഇത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പാലത്തിന്റെ കൈവരികൾ തകർന്നും, കോൺക്രീറ്റുകൾ ദ്രവിച്ച് കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്.

പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം

പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് ഈ പാലം. ശബരിമല തീർത്ഥാടകർ ചെങ്ങന്നൂരിൽ നിന്നും ശബരിമലയിലേക്ക് പോകാൻ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ ഈ പാലം ഒരു ദുരന്തമുണ്ടാകുന്നതിന് മുൻപ് പൊളിച്ച് പണിയണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാണ്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ പലത്തിലൂടെയുള്ള കാൽ നടയാത്രയും ദുഷ്കരമാണ്. അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്

കെ.ഷിബു രാജൻ
(ചെങ്ങന്നൂർ നഗരസഭാ
വൈസ് ചെയർമാൻ)​

..............................


4 കോടി 46 ലക്ഷം രൂപാ ചെലവിൽ പുതിയ പാലം പണിയുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചെങ്കിലും പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല.

സജി

(പ്രദേശവാസി)​

.....................

പാലത്തിന് വീതികുറവ്

106 വർഷം പഴക്കം

കൈവരികൾ തകർന്നു, കോൺക്രീറ്റുകൾ ദ്രവിച്ചു

MORE NEWS
ജില്ലാതല ഉദ്ഘാടനം
ക്വിസ് മത്സരം
ഉദ്ഘാടനം
ഉദ്ഘാടനം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.