യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ നയിക്കുന്ന യുവ ക്രാന്തി യാത്രയ്ക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നൽകിയ സ്വീകരണം.
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ നയിക്കുന്ന യുവ ക്രാന്തി യാത്രയ്ക്ക് എറണാകുളം രാജേന്ദ്ര മൈതാനിയൽ നൽകിയ സ്വീകരണത്തിൽ കേശവ്ചന്ദ് യാദവിനെയും ബി.വി. ശ്രീനിവാസിനെയും യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ സ്വീകരിക്കുന്നു. എം.എൽ.എമാരായ ഹൈബി ‌ഈഡൻ അൻവർ സാദത്ത് എന്നിവർ സമീപം.
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ നയിക്കുന്ന യുവ ക്രാന്തി യാത്രയ്ക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ കേശവ്ചന്ദ് യാദവിനോട് യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാനും ഹൈബി ‌ഈഡൻ എം.എൽ.എയും സൗഹൃദം പങ്കുവയ്ക്കുന്നു.
ജോലിയിൽ നിന്ന് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സംയുക്ത സമര സമിതി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
കരിക്കകം സ്‌കൂൾവാൻ അപകടത്തിൽ നിന്നും രക്ഷപെട്ട് ചികിത്സയിലായിരിക്കെ മരണമടഞ്ഞ ഇർഫാന്റെ വീട്ടിൽ മാതാപിതാക്കളായ ഷാജഹാനെയും സജിനിയെയും മന്ത്രി കെ.കെ.ശൈലജ സന്ദർശിക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.എസ്.പി.ദീപക് സമീപം.
തിരികെ വരാൻ പറ്റുമോ... പതിനഞ്ച് വർഷമായി കോട്ടയം കെ.എസ്.ആർ.ടി.സിയിൽ എം പാനൽ കണ്ടക്‌ടറായി ജോലി ചെയ്ത കുറുപ്പുന്തറ സ്വദേശി ബെന്നി ഹൈക്കോടതി വിധിയിൽ ജോലി നഷ്ട്ടപെട്ടതോടെ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് ബാഗുമെടുത്ത് വീട്ടിലേക്ക് പോകുന്നു.
ശബരിമലയിലെ യുവതീ പ്രവേശന കോടതി വിധിക്കു ശേഷം സന്നിധാനത്തെ വലിയ നടപ്പന്തൽ ഇന്നലെ വൈകുന്നേരം ഭക്തരാൽ നിറഞ്ഞ് കവിഞ്ഞപ്പോൾ.
അഖില ഭാരത അയ്യപ്പസേവാസംഘം ആലപ്പുഴ ഇരവുകാട് ദേവീക്ഷേത്രത്തിൽ നടത്തിയ ആഴിപൂജ.
ട്രാൻസ് ജൻ്ററുകൾ മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്നു.
സന്നിധാനത്ത് തൊഴാനെത്തിയ ട്രാൻസ് ജൻ്ററുകളെ പൊലീസ് ആൾക്കൂട്ടത്തിൽ നിയന്ത്രിച്ച് വിടുന്നു.
സന്നിധാനത്ത് ട്രാൻസ് ജൻ്ററുകൾ തൊഴുന്നു.
സന്നിധാനത്ത് ദർശനം നടത്താനെത്തിയ ട്രാൻസ് ജൻ്ററർ പതിനെട്ടാംപടി കയറുന്നു.
കരിക്കകം സ്‌കൂൾവാൻ അപകടത്തിൽ നിന്നും രക്ഷപെട്ട് ചികിത്സയിലായിരിക്കെ മരണമടഞ്ഞ ഇർഫാന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ പ്രമുഖർ.
എറണാകുളം ഗംഗോത്രി ആഡിറ്റോറിയത്തിൽ നടക്കുന്ന സുകൃതം ഭാഗവത ആത്മീയ വിജ്ഞാന സദസിൽ കലാകാരൻമാരെ ആദരിക്കുന്ന ചടങ്ങ് എസ്.എൻ.സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല വിഷയത്തിലും വനിതാ മതിലിലും പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘടാനം ചെയ്ത കേരള കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് മൈക്ക് കൈകൈമാറുന്നു. ഡോ.എൻ.ജയരാജ് എം.എൽ.എ സമീപം.
കട്ടിലെത്തി... കോട്ടയം നഗരസഭാ പരിധിയിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃദ്ധജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി മാമ്മൻമാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപ് കട്ടിൽ വേദിയിലേക്കെത്തിക്കുന്നു.
പുതിയ മുഖത്തിന്... കൊച്ചി ധനുഷ്കോടി ദേശീയ പാത വീതികൂട്ടി വികസിപ്പിക്കാൻ മൂന്നാർ ദേവികുളം ഗ്യാപിന് സമീപം പാറപൊട്ടിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. വലിയ മലഞ്ചരുവിന്റെ ഒരുഭാഗത്തെ പാറകൾ പൊട്ടിച്ചാണ് റോഡ് വികസിപ്പിക്കുന്നത്.
കെ.പി അപ്പൻ അനുസ്മരണ സമ്മേളനം പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.അനിത ശങ്കർ, ഡോ. എം.എസ് സുചിത്ര, ഡോ.പി.സി.റോയി തുടങ്ങിയവർ സമീപം.
ആശ്വാസമായി... കോട്ടയം നഗരസഭാ പരിധിയിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃദ്ധ ജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി മാമ്മൻമാപ്പിള ഹാളിൽ ഉദ്‌ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയിൽ നിന്ന് കട്ടിൽ ഏറ്റു വാങ്ങിയ വൃദ്ധ കട്ടിലിൽ ഇരുന്നു നോക്കുന്നു. നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോന, വൈസ് ചെയർ പെഴ്സ്ൺ ബിന്ദു സന്തോഷ്കുമാർ, കെ.കെ.പ്രസാദ്, എം.പി.സന്തോഷ്‌കുമാർ, ടി.സി.റോയ് തുടങ്ങിയവർ സമീപം.
ഇർഫാന്റെ മൃതദേഹം കബറടക്കത്തിനായി പേട്ട ജുമാ മസ്ജിദിലേക്ക് കൊണ്ട് പോകുന്നു.
  TRENDING THIS WEEK
ഒടിയൻ കോട്ട... ഒടിയൻ സിനിമയുടെ റിലീസിന് മുന്നോടിയായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിരത്തി സ്ഥാപിച്ചിരിക്കുന്ന മോഹൻലാലിന്റെ ഫ്ലെക്സ് ബോർഡുകൾ.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയ ഡെലിഗേറ്റുകൾ.
ഒടിയൻ കാണാൻ ആലപ്പുഴ പങ്കജ് സിനിമാ തിയേറ്ററിൽ എത്തിയവരുടെ ആഘോഷ പ്രകടനം.
ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽ.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്രതന്ത്രി വഞ്ചിയൂർ അത്തിയറ മഠം ബ്രഹ്മശ്രീ നാരായണ രുരാമരുവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ്.
എറണാകുളം ഐ.ജി. ഓഫീസിന് സമീപം പുൽക്കൂട് നിർമ്മിക്കുന്ന അന്യസംസ്ഥാന തൊഴിലാളി.
കൂടെയുണ്ട് എന്നും... തൃശുർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത വിജയനെ അഭിനന്ദിക്കുന്ന ഭർത്താവ് വിജയൻ, മകൾ ആതിര സമീപം.
കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയുടെ ഉദ്‌ഘാടനം.
ആത്‍മഹത്യ ചെയ്‌ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ഭൗതികദേഹം സമരപ്പന്തലിന് മുന്നിൽ എത്തിച്ചപ്പോൾ.
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പവർലൂമിലേയ്ക്ക് മാറ്റരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഹാന്റ്ലൂം സൊസൈറ്റീസ് അസോസിയേഷന്റെ നേത്യത്വത്തിൽ കൈത്തറി തൊഴിലാളികളുടെ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തറിയിൽ വസ്ത്രം നെയ്യുന്നത് വീക്ഷിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com