ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയെ മർദ്ദിച്ച ശേഷം പീഡിപ്പിച്ചു,​ യുവാവിന് ജീവപര്യന്തം ശിക്ഷ

Thursday 06 December 2018 9:47 PM IST
rape-case

ദുബായ് : ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയെ മർദ്ദിച്ച ശേഷം വില്ലയിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ എമിറാത്തി യുവാവിന് ശിക്ഷ. 24കാരനായ യുവാവിന് ജീവപര്യന്തം തടവുശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്.

യുവതിയെ പിീഡിപ്പിച്ച ശേഷം പ്രതി ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. മാനഭംഗം, ലൈംഗിക പീഡനം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ടെക്നോളജിയെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. 25 വർഷം തടവാണ് ജീവപര്യന്തത്തിന്റെ കാലാവധി. ഈ വർഷം ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നത്: എന്തോ സംസാരിക്കാനുണ്ടെന്ന് ഫോണിൽ പറഞ്ഞതുകൊണ്ടാണ് പെൺകുട്ടി യുവാവിന്റെ സ്ഥലത്തേക്ക് പോയത്. അവിടെ ചെന്നപ്പോൾ എന്നെ തോളിൽ കയറ്റി മുകളിലേക്ക് കൊണ്ടുപോയി. ബെഡ്റൂമിൽ കൊണ്ടുപോയശേഷം ഒന്നും സംസാരിക്കാനില്ലെന്നും ശാരീരിക ബന്ധത്തിൽ ഏർപ്പെടണെമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർ‌ന്ന് മർദ്ദിച്ച് അവശയാക്കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.

ബോധം വന്നപ്പോൾ നഗ്നയായി കിടക്കുന്നതാണ് കണ്ടത്. പ്രതി നിരവധി തവണ മർദിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തുവെന്നും വിദ്യാർഥിനി പറഞ്ഞു.

എന്നാൽ, യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. വില്ലയിൽ സൂക്ഷിച്ചിരുന്ന 50,000 ദിർഹം യുവതി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് മനസിലാക്കിയപ്പോൾ യുവതിയെ മർദിച്ചുവെന്നാണ് പ്രതിയുടെ ആരോപണം. പറയുന്നത്. ഇയാളുടെ രണ്ടു സുഹൃത്തുക്കളും കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്. വൈദ്യപരിശോധനയിൽ പ്രതിയുടെ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോണിൽ സംഭവം ചിത്രീകരിച്ചതിന്റെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD