പമ്പിൽ പോകണ്ട കാര്യമില്ല പെട്രോൾ വീട്ടുപടിക്കലെത്തും

Thursday 06 December 2018 3:01 PM IST
petrol

ദുബായ്: യു.എ.ഇയിലെ ഡ്രൈവർമാക്ക് ആഴ്ചയിൽ മുപ്പത് മിനിറ്റിലധികം സമയം പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനായി ചിലവഴിക്കുന്നുണ്ട്. സ്വന്തം വീട്ടുപടിക്കൽ നിന്ന് തന്നെ ഇനി ഇന്ധനം നിറയ്ക്കാനുള്ള സ്മാർട്ട് പദ്ധതിയുമായെത്തിയിരിക്കുകയാണ് ദുബായ് ആസ്ഥാനമാക്കിയുള്ള ഒരു കമ്പനി. ഇതിനായി കാഫു എന്ന സ്മാർട്ട് ആപ്പ് ഇറക്കിയിട്ടുണ്ട് കമ്പനി.

പെട്രോൾ ആവശ്യമുള്ളവർക്ക് ഈ ആപ്പ് വഴി ബന്ധപ്പെടാം. എമറാത്ത് പെട്രോൾ കമ്പനിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ വാഹനത്തിന്റെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യണം. പിന്നീട് ഇന്ധനം ആവശ്യമുള്ളപ്പോൾ ആപ്പ് വഴി കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന്റ വിശദാംശങ്ങൾ നൽകുക. ഇന്ധനം നിറയ്ക്കേണ്ട സമവും ഇതിനോടൊപ്പം ചേർക്കണം. പിന്നെ ഞൊടിയിടയിൽ പെട്രോളെത്തും. പെട്രോൾ സ്റ്റേഷനുകളിൽ ലഭിക്കുന്ന അതേ വിലയിൽ തന്നെ ഇന്ധനം ലഭ്യമാകും. എന്നാൽ ഓരോ തവണയും സർവ്വീസ് ചാർജ്ജായി 18 ദിർഹം ഉപയോക്താവിൽ നിന്ന് ഈടാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD