അബുദാബി ബിഗ് ടിക്കറ്റ്; ഒന്നാംസമ്മാനമില്ലെങ്കിലും നിരാശയില്ല , ലക്ഷങ്ങൾ നേടിയവരിൽ നാലു മലയാളികൾ

Monday 03 December 2018 11:17 PM IST
abudhabi-big-ticket

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണ ഇന്ത്യക്കാർക്ക് ലഭിച്ചില്ല. പക്ഷേ, ഇതോടൊപ്പം നടന്ന ലക്ഷങ്ങൾ സമ്മാനം നൽകുന്ന മറ്റു ആറ് നറുക്കെടുപ്പുകളിൽ ഭാഗ്യം ഇന്ത്യക്കാർക്കൊപ്പം നിന്നു. ആറിലും വിജയികളായത് ഇന്ത്യക്കാർ. അതിൽ നാലുപേർ മലയാളികളും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് നറുക്കെടുപ്പുകൾ നടന്നത്.

പോർചുഗൽ സ്വദേശിയായ മുഹമ്മദ് അബ്ദുൽ റസാഖിനാണ് (ടിക്കറ്റ് നമ്പർ – 191331) ഒന്നാം സമ്മാനം. 22 കോടിയിലേറെ വരുന്ന (12 ദശലക്ഷം ദിർഹം) തുകയാണ് അബ്ദുൽ റസാഖിന് ലഭിക്കു. മലയാളികളായ സോബിൻ മാളിയീക്കൽ ചാക്കോച്ചൻ (ടിക്കറ്റ് നമ്പർ–210702.) 19, 11,328 രൂപ (100,000 ദിർഹം), റിനു രാജ് റഷീദ് 17,20,652 രൂപ (90,000 ദിർഹം), യാസിക് പുത്തൻപീടിയേക്കൽ 15,29,427രൂപ (80,000 ദിർഹം), ബിനീഷ് കുമാർ കുമാരൻ 13,38,020 രൂപ(70,000 ദിർഹം), സജിത് കരിമുള്ളി സോമൻ (60,000 ദിർഹം), കണ്ണൻ വീട്ടിൽ വേലായുധൻ സോമൻ 9,55,728 രൂപ( 50,000) എന്നിവരാണ് മറ്റു ഭാഗ്യവാന്മാർ.

മുൻ മാസങ്ങളിൽ നടന്ന മിക്ക നറുക്കെടുപ്പുകളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഒന്നാം സമ്മാനമടക്കമുള്ള കോടികൾ സ്വന്തമാക്കിയിട്ടുള്ളത്.

abudhabi

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD