യു.എ.ഇയിലെ പൊതുമാപ്പ് വീണ്ടും നീട്ടി

Monday 03 December 2018 8:45 PM IST
uae-armnesty-

ദുബായ് : യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി. ഇതോടെ രാജ്യത്തെ അനധികൃത താമസക്കാർക്ക് ശിക്ഷയില്ലാതെ രാജ്യം വിടാനുള്ള അവസരം ലഭിക്കും. താമസരേഖകൾ ശരിയാക്കാൻ ഇനിയും സാധിക്കാത്തവർക്ക് ഒരുമാസം കൂടി സമയം നീട്ടിക്കിട്ടുകയും ചെയ്യും. ആഗസ്റ്റിൽ ആരംഭിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടി വെയ്ക്കുന്നത്.

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഒരുമാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയത്. ഡിസംബർ രണ്ടിന് പുതിയ കാലാവധി നിലവിൽ വന്നു. പൊതുമാപ്പ് നിലവിൽ വന്നതോടെ 30 ദിവസം കൂടി ആനുകൂല്യങ്ങൾ ലഭിക്കും. താമസരേഖകൾക്ക് നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് നടപടികൾ പൂർത്തിയാക്കുകയും ചെയ്യാം.

പൊതുമാപ്പിന്റെ കാലാവധി നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികൾ യു.എ.ഇയോട് അഭ്യർത്ഥിച്ചിരുന്നു. ആഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ അവസാനം വരെയെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. തുടർന്ന് നവംബർ 30വരെ നീട്ടി. ഇതാണ് വീണ്ടും ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD