പ്രണയത്തിൽ തേപ്പ് കിട്ടിയോ?​ പ്രതികാരം ചെയ്യാൻ ഇവിടെ പാറ്റ റെഡിയാണ്

Wednesday 06 February 2019 3:26 PM IST
cockroach

ല​ണ്ട​ൻ​: ​പ്ര​ണ​യം​ ​പൊ​ളി​ഞ്ഞ​വ​ർ​ക്ക് ​എ​ന്ത് ​വാ​ല​ന്റൈ​ൻ​സ് ​ദി​നാ​ഘോ​ഷം​?​അ​ങ്ങ​നെ​ ​പ​റ​ഞ്ഞൊ​ഴി​യാ​ൻ​ ​വ​ര​ട്ടെ. ​പ്ര​ണ​യ​പ​രാ​ജ​യം​ ​സം​ഭ​വി​ച്ച​വ​ർ​ക്ക് ​വാ​ല​ന്റൈ​ൻ​സ് ​ദി​നാ​ഘോ​ഷ​ത്തി​നു​ള്ള​ ​അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ​ല​ണ്ട​നി​ലെ​ ​സെ​വ​നോ​ക്സി​ലു​ള്ള​ ​ഹെം​സ്ളി​ക​ൺ​സ​ർ​വേ​ഷ​ൻ​ ​സെ​ന്റ​ർ​ ​എ​ന്ന​ ​മൃ​ഗ​ശാ​ല.​

പാ​തി​വ​ഴി​യി​ൽ​ ​പ്ര​ണ​യം​ ​ഉ​പേ​ക്ഷി​ച്ച് ​ഗു​ഡ്ബൈ​ ​പ​റ​ഞ്ഞ​വ​രു​ടെ​ ​പേ​ര് ​പാ​റ്റ​യ്ക്ക് ​ഇ​ട്ട് ​ദേ​ഷ്യം​ ​തീ​ർ​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​മു​ൻ​ ​കാ​മു​ക​ന്റെ​യോ​ ​കാ​മു​കി​യു​ടേ​യാേ​ ​പേ​ര് ​പാ​റ്റ​യ്ക്ക് ​ന​ൽ​കാം.​ ​ദേ​ഷ്യം​ ​തീ​രു​വോ​ളം​ ​പാ​റ്റ​യെ​നോ​ക്കി​ ​ആ​ ​പേ​ര് ​വി​ളി​ക്കു​ക​യും​ ​ചെ​യ്യാം. ​വേ​ണ​മെ​ങ്കി​ൽ​ ​ചീ​ത്ത​യും​ ​വി​ളി​ക്കാം.​ ​ഒ​ന്നി​ൽ​കൂ​ടു​ത​ൽ​ ​പേ​രോ​ട് ​ദേ​ഷ്യ​മു​ണ്ടെ​ങ്കി​ൽ​ ​അ​വ​രു​ടെ​ ​പേ​രു​ക​ളൊ​ക്കെ​ ​പാ​റ്റ​യ്ക്ക് ​ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ക​യും​ ​ചെ​യ്യാം.​

ഇ​തി​നാ​യി​ ​എ​ത്ര​പാ​റ്റ​ക​ളെ​ ​വേ​ണ​മെ​ങ്കി​ലും​ ​ഉ​പ​യോ​ഗി​ക്കാം.​രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള​വ​ർ​ക്കും​ ​പു​റ​ത്തു​ള്ള​വ​ർ​ക്കും​ ​ഇൗ​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​പ്രാ​യ​പ​രി​ധി​യും​ ​ഇ​തി​ന് ​ബാ​ധ​ക​മ​ല്ല. പ​ക്ഷേ,​ ​പ്ര​തി​കാ​രം​ ​ചെ​യ്യാ​ൻ​ ​പ​ണം​ ​മു​ട​ക്ക​ണ​മെ​ന്നു​മാ​ത്രം.​ ഒ​രു​ ​പാ​റ്റ​യ്ക്ക് ​പേ​രി​ടു​ന്ന​തി​ന് 140​ ​രൂ​പ​യാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​കൂ​ടു​ത​ൽ​ ​പാ​റ്റ​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​സ്പെ​ഷ്യ​ൽ​ ​റി​ബേ​റ്റ് ​ല​ഭി​ക്കും.

മൃ​ഗ​ശാ​ല​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഫ​ണ്ട് ​ക​ണ്ടെ​ത്താ​നാ​ണ് ​ഇൗ​വ​ഴി​ ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ് ​​ ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തി​ലൂ​ടെ​ ​മോ​ശ​മ​ല്ലാ​ത്ത​ ​വ​രു​മാ​ന​വും​ ​അ​വ​ർ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​നി​ര​വ​ധി​പേ​ർ​ ​എ​ത്തു​ന്നു​ണ്ട്.​ ​സെ​ന്റ​റി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ൽ​ ​ഇ​തി​നെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD