ഒളിക്കാമറയിൽ കുളി പകർത്തിയ ഹോട്ടലിനെതിരെ 707കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

Thursday 06 December 2018 4:02 PM IST
rrr

ന്യൂയോർക്ക്: നഗ്ന വീഡിയോ അശ്ലീല സൈറ്റുകളിൽ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യു.എസിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ഹിൽട്ടനെതിരെ യുവതി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. 100മില്യൺ (ഏകദേശം 707കോടിരൂപ) ഡോളറാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച കാമറയിൽ നഗ്നവീഡിയോ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. ഹോട്ടൽ ജീവനക്കാരാണ് ഇതിന് പിന്നിലെന്നും യുവതി പറയുന്നു.

നിയമവിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് പരീക്ഷ എഴുതാനായി അൽബാമയിലെ ഹിൽട്ടൻ ഇന്നിൽ താമസിക്കുന്നതിനിടെയാണ് യുവതിയുടെ വീഡിയോ പകർത്തിയത്. 2015ലാണ് സംഭവം നടന്നതെന്നും എന്നാൽ 2018ലാണ് താൻ സംഭവം അറിഞ്ഞതെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു. അശ്ലീല സൈറ്റിന്റെ വീഡിയോ ലിങ്ക് സഹിതം ലഭിച്ച ഇമെയിൽ വഴിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു.വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ അയച്ചയാൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

ഭീഷണി അവഗണിച്ചതിനെ തുടർന്ന് വീഡിയോ പ്രചരിപ്പിക്കുകയും വിവധ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ യുവതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈൽ വഴി സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വീഡിയോ ലിങ്ക് കിട്ടുകയും ചെയ്തു. പിന്നീട് 2000ഡോളർ ഉടൻ ആവശ്യപ്പെടുകയും കൂടാതെ മാസവും 1000ഡോളർ വീതം നൽകണമെന്നുമായിരുന്നു ആവശ്യം. ഇത്തരത്തിൽ മുറിയിലെത്തിയ നിരവധിപേരുടെ വീഡിയോ പകർത്തിയിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു.

താമസിക്കാനായെത്തുന്നവർക്കാവശ്യമായ സുരക്ഷയും സ്വകാര്യതയും ഒരുക്കുന്നതിൽ ഹിൽട്ടൺ പരാജയപ്പെട്ടതിനാലാണ് കേസ് ഫയൽ ചെയ്തതെന്ന് യുവതി അറിയിച്ചു. ഇതിന്റെ പേരിൽ കടുത്ത മാനസിക പീഡനവും സമ്മർദ്ദവും അനുഭവിച്ചതിനാലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി ചോദിച്ചതെന്നും യുവതി വ്യക്തമാക്കി.

എന്നാൽ ഹിൽട്ടൺ അധികൃതർ യുവതിയുടെ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ്. തങ്ങളുടെ സ്ഥാപനത്തിൽ ഇത്തരത്തിലൊരു സംഭവം നടക്കില്ലെന്ന് അധികൃതർ പറഞ്ഞു. അടുത്തിടെ ഹിൽട്ടൺ ഇൻ പുതുക്കിപണിഞ്ഞിരുന്നു. ആരോപണ വിധേയമായ തരത്തിലുള്ള ഒരു ഉപകരണങ്ങളും കണ്ടെത്തിയിട്ടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD