ജപ്പാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു,​ ആറുപേരെ കാണാതായി

Thursday 06 December 2018 3:22 PM IST
warplanes

ടോക്യോ: ആകാശത്ത് വച്ച് രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു. തകർന്ന വിമാനങ്ങൾ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് പസഫിക് സമുദ്രത്തിൽ പതിച്ചു. വിമാനങ്ങളിലുണ്ടായിരുന്ന ഏഴുപേരിൽ ഒരാളെ ഗുരുതരപരിക്കുകളോടെ കണ്ടെത്തി. മറ്റ് ആറുപേർക്കായുള്ള തിരിച്ചിൽ തുടരുകയാണ്.

എഫ്/എ-18,​ കെ.സി 130,​ എന്നീ വിമാനങ്ങളാണ് അപകടത്തിൽപെട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹിരോഷിമയ്ക്കടുത്ത് ഇവാകുനിയിലെ അമേരിക്കയുടെ താവളത്തിലുള്ള വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ജപ്പാൻ​-അമേരിക്കൻ നാവിക സേനകൾ സംയുക്തമായിട്ടാണ് കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്. എഫ്/എ-18എന്ന വിമാനത്തിൽ രണ്ടും കെ.സി 130ൽ അഞ്ചും സൈനികർ വീതമാണുണ്ടായിരുന്നത്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം ജപ്പാൻ തീരത്ത് തകർന്ന് വീണിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD