ഫ്രാൻസിസ് മാർപ്പാപ്പ ആദ്യമായി യു.എ.ഇയിലേക്ക്

Thursday 06 December 2018 7:55 PM IST

pop-francis

അബുദാബി : ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ആദ്യം യു.എ.ഇ സന്ദർശിക്കും. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിൻ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ യു‌.എ‌.ഇയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം മാർപ്പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് സന്ദർശനം. 2019 ഫെബ്രുവരി മാസത്തിലായിരിക്കും പോപ്പ് യു.എ.ഇയിൽ എത്തുന്നത്.

മതേതര സംവാദങ്ങൾക്ക് പോപ്പിന്റെ സന്ദർശനം സഹായിക്കുമെന്നും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുതൽക്കൂട്ടാകുമെന്നും ഷെയിഖ് മുഹമ്മദ് ബിൻ റാഷിദ് അൽമാക്ത്വം ട്വിറ്ററിൽ കുറിച്ചു.


മാർപാപ്പയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മാർപാപ്പ സമാധാനത്തിന്റെയും ക്ഷമയുടെയും സാഹോദര്യത്തിന്റെയും അടയാളമാണെന്നും ചരിത്ര സന്ദർശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു.

എന്നെ സമാധാനത്തിന്റെ വാഹകനാക്കു എന്ന സന്ദേശവുമായാണ് അബുദാബി സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു. ഫെബ്രുവരിയിൽ യു.എ.ഇയിൽ‌ എത്തുന്ന മാർപാപ്പ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് സമ്മേളനത്തിലും പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD