കാമുകനെ നെഞ്ചിൽ കയറിയിരുന്ന് കൊലപ്പെടുത്തി

Friday 07 December 2018 2:32 PM IST
murder

പെൻസിൽവാനിയ : കാമുകന്റെ നെഞ്ചിൽ കയറിയിരുന്ന് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. 130 കിലോ ഭാരമുള്ള 44 കാരി വിൻഡി തോമസാണ് അറസ്റ്റിലായത്. ഭാരം താങ്ങാനാകാതെ നെഞ്ച് തകർന്നും ശ്വാസം മുട്ടിയുമാണ് കാമുകൻ കീനോ ബട്ലർ മരിച്ചത്.കഴുത്തിനും പരിക്കുണ്ട്. ലഹരി തലയ്ക്കുപിടിച്ചതോടെയാണ് കൊല നടത്തിയത്.


താൻ കൊല നടത്തിയിട്ടില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് യുവതി എല്ലാം സമ്മതിച്ചു. മദ്യപിച്ച് ബോധം നഷ്ടമായതോടെ മയക്കുമരുന്ന് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു വിൻഡി. കാമുകൻ ഇതിനെ എതിർത്തു.ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമായത്. ഉപദ്രവിക്കുകകൂടി ചെയ്തതോടെ ദേഷ്യം കടുത്തു. കാമുകന്റെ കൈയിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മേശക്കാലുകൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീടാണ് ഇരുന്നുകൊലപ്പെടുത്തിയത്. യുവാവിന്റെ ശരീരത്തിൽ പലയിടങ്ങളിലും മുറിവേറ്റ പാടുകളുണ്ട്.
കാമുകൻ മരിച്ചതോടെ യുവതി തന്നെ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. കേസിന്റെ വിചാരണ ഉടൻ തുടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD