മരിച്ചുപോയ പിതാവിന് ഏഴുവയസ്സുകാരന്റെ പിറന്നാൾ സന്ദേശം: ഞെട്ടിച്ചുകൊണ്ട് കത്തിന് മറുപടി

Thursday 06 December 2018 4:54 PM IST
letter

ലണ്ടൻ: സമൂഹമാദ്ധ്യമങ്ങളെ കണ്ണീരണിയിച്ച് ഏഴു വയസ്സുകാരൻ. മരിച്ചുപോയ അച്ഛന് അയച്ച ആശംസ സന്ദേശമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മരിച്ചുപോയ പിതാവിന്റ പിറന്നാൾ ദിനത്തിലാണ് മകന്റെ ആശംസാ സന്ദേശം എത്തിയത്. പിതാവിന് അയക്കാമോ എന്ന ആവശ്യവുമായി ബ്രിട്ടീഷ് കൊറിയർ കമ്പനിയായ റോയൽ മെയിലിനാണ് ജെസ് കോപ്ലാണ്ട് കത്തയച്ചത്. അച്ഛനുള്ള ഈ പിറന്നാൾ ആശംസ സ്വർഗ്ഗത്തിലേക്ക് അയക്കാമോ,​ നന്ദി. ഇതായിരുന്നു ജെസിന്റെ കത്തിൽ ഉണ്ടായിരുന്നത്.

letter

രണ്ടുവരി മാത്രമുള്ള സന്ദേശം മകന്റെ നിർബന്ധത്തെ തുട‌ർന്ന് അമ്മ ടെറി​യാണ് കമ്പനിക്ക് കത്തയച്ചത്. എന്നാൽ അയച്ച കത്തിന് അപ്രതീക്ഷിതമായി മറുപടി ലഭിച്ചപ്പോൾ ടെറി ഞെട്ടി. ജെസ്,​ അയച്ച കത്ത് എത്തേണ്ട സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്. ആകാശത്ത നക്ഷത്രങ്ങളെയും മറികടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാൻ വളരെയധികം കഷ്ടപ്പെട്ടുവെന്നും ഉപയോക്താക്കളുടെ സന്ദേശങ്ങൾ സുരക്ഷിതമായി കൈമാറുകയെന്നതാണ് റോയൽ മെയിലിന്റെ ജോലിയെന്നും എന്നായിരുന്നു മറുപടി.

റോയൽ മെയിലിന്റെ അസിസ്റ്റന്റ് ഓഫീസ് മാനേജരായ സീൻ മല്ലിഗന്റെ കത്തായിരുന്നു അത്. മകന്റെ കത്തിനുള്ള മറുപടി വന്നുവെന്ന് പറഞ്ഞ് ടെറി തന്നെയാണ് തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യം പങ്കുവെച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD