അമേരിക്കയിലെ പള്ളി ഇനി ക്ഷേത്രം

Monday 24 December 2018 11:20 PM IST
temple

വിർജീനിയ: അമേരിക്കയിലെ മുപ്പത് വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി ഇനി ക്ഷേത്രമാകും. അഹമ്മദാബാദിൽ നിന്നുള്ള സ്വാമി നാരായൺ ഖാദി സൻസ്തൻ എന്ന മഹാ പണ്ഡിതനാണ് പള്ളി ഏറ്റെടുത്തിരിക്കുന്നത്. സ്വാമിനാരായൺ വിഭാഗത്തിന് നേതൃത്വത്തിലാകും വിർജീനിയയിലെ പോർട്സ്‌മൗത്തിലുള്ള പള്ളി ക്ഷേത്രമായി മാറുക.

ക്രിസ്ത്യൻ വാസ്തുവിദ്യയിൽ പണികഴിപ്പിച്ച പള്ളി ക്ഷേത്രമാതൃകയിൽ രൂപമാറ്റം വരുത്തിയ ശേഷമായിരിക്കും പ്രതിഷ്ഠ.

അഞ്ച് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പള്ളിക്ക് 18,000 ചതുരശ്രയടി വിസ്തൃതിയുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാദി സൻസ്തൻ ലോകത്താകെ എട്ട് പള്ളികൾ ഇതിനകം ഏറ്റെടുത്ത് ഹിന്ദു ക്ഷേത്രമാക്കിയിട്ടുണ്ട്. ഇതിൽ അഞ്ച് ക്ഷേത്രങ്ങൾ യു.എസിലാണുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD