കെ.എച്ച്.എൻ.എ കൺവെൻഷന് അമൃതാനന്ദമയിയുടെ ആശംസ

Thursday 06 December 2018 2:41 PM IST
mata-amritanandamayi

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിർത്താനുള്ള ശ്രമം അഭിമാനകരമാണെന്ന് മാതാ അമൃതാന്ദമയി പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായി ചെയ്തു വരുന്ന പ്രവർത്തനം ശക്തമായി തുടരണമെന്നും അവർ ആവശ്യപ്പെട്ടു. ന്യൂജേഴ്സിയിൽ നടക്കുന്ന പത്താമത് ദേശീയ കൺവെൻഷന്റെ ഭാഗമായി തന്നെ കാണാനെത്തിയ കെ.എച്ച്.എൻ.എ പ്രസിഡന്റ് രേഖാ മേനോനോട് സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി. സംഘടനയുടെ തലപ്പത്ത് വനിത എത്തിയതിൽ സന്തോഷമുണ്ടെന്നും അമൃതാനന്ദമയി പറഞ്ഞു. കൺവെൻഷനിൽ പങ്കെടുക്കാൻ അമൃതാനന്ദമയിയെ രേഖാ മേനോൻ ക്ഷണിച്ചു.

2019 ആഗസ്റ്റ് 30 മുതൽ സെപ്തംബർ രണ്ട് വരെ ന്യൂജേഴ്‌സി ചെറിഹിൽ ക്രൗൺ പ്ളാസ ഹോട്ടലിലാണ് കൺവെൻഷൻ നടക്കുക. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, ചർച്ചകൾ തുടങ്ങിയവ ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD