ആദ്യത്തെ മലയാളി ന്യൂയോർക്ക് സെനറ്ററായ കെവിൻ തോമസിന് സ്വീകരണം നൽകി

Tuesday 27 November 2018 11:02 AM IST
kevin

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെവിൻ തോമസിന് ന്യൂയോർക്കിലെ മലയാളീ സമൂഹവും ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റോറന്റും ചേർന്ന് വെറ്ററൻസ് ദിനമായ നവംബർ 12 തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്ക് ക്യുൻസിൽ ഉള്ള ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റോറന്റിൽ വെച്ച് നടത്തിയ സ്വീകരണ സൽക്കാര ചടങ്ങിൽ ഒട്ടു മിക്ക പ്രമുഖ മലയാളീ സാംസ്‌കാരിക സംഘടനകളും വ്യക്തികളും പങ്കെടുത്തു.

ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ, കേരള സമാജം ,കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA), വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ., ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA), കേരള മർച്ചന്റ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്, നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ (നഹിമ), മലയാളി ഹിന്ദു മണ്ഡലം (മഹിമ), നായർ ബെനെവെല്നട് അസോസിയേഷൻ (NBA), കലാവേദി , INOC, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ, NANMA, കേരളാ മാപ്പിള ഗ്രൂപ്പ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (INANY). കേരളൈറ്റ്സ് ഓഫ് ഈസ്റ്റ് മെഡോ, MTA മലയാളി അസോസിയേഷൻ എന്നീ സാംസ്‌കാരിക സംഘടനകളുടെ ഒട്ടനേകം പ്രതിനിധികൾ ടേസ്റ്റ് ഓഫ് കൊച്ചിനിൽ നടന്ന ഡിന്നർ ഈവെനിംഗിൽ പങ്കെടുത്തു.

യോഗത്തിൽ പങ്കെടുത്ത കെവിൻ തോമസ്, പത്നി റിൻസി, മാതാപിതാക്കളും മറ്റു കുടുംബാന്ഗങ്ങളും പങ്കെടുത്ത ഈ ചടങ്ങിന് കോർഡിനേറ്ററു ആയി പ്രവർത്തിച്ചത് KCANA പ്രസിഡന്റ് ശ്രീ അജിത് കൊച്ചുകുടിയിൽ എബ്രഹാം ആണ്. ടേസ്റ്റ് ഓഫ് കോച്ചിനെ പ്രതിനിധീകരിച്ചു ശ്രീ എബ്രഹാം പുതുശ്ശേരിൽ സ്വാഗതം ആശംസിച്ചു. നോർത്ത് ഹെംസ്റ്റഡ് ഡെമോക്രാറ്റിക് പാർട്ടി വൈസ് ചെയർ ശ്രീ കളത്തിൽ വറുഗീസ്, ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ശ്രീ മാമൻ ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, സെക്രട്ടറി ടോമി കക്കാട്ട്, ട്രെഷറർ സജിമോൻ ആൻറ്റണി, പോൾ കറുകപ്പിള്ളിൽ, ലീല മാരേട്ട്, ജോയ് ഇട്ടൻ, വിനോദ് കെയാര്‌കെ, ഫിലിപ്പോസ് ഫിലിപ്പ്, റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ, ആനി പോൾ, ഫോമാ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം, ട്രെഷറർ ശ്രീ ഷിനു ജോസഫ്, ഞഢജ കുഞ്ഞു മാലിയിൽ, നാഷണൽ കമ്മിറ്റി മെമ്പർ ചാക്കോ കോയിക്കലാത്, സ്റ്റാൻലി കളത്തിൽ, വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ് ശ്രീ കോശി ഉമ്മൻ, ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ ഉൃ .ജോസ് കാനാട്ട് കൂടാതെ ഒട്ടു മിക്ക സംഘടനകളുടെയും സാരഥികളും ചഥജഉ , ഡട ആർമി കൂടാതെ മറ്റനേകം മേഖലകളിൽ ജോലി ചെയ്യുന്ന ന്യൂ ജനറേഷൻ അമേരിക്കൻ മലയാളികളും യോഗത്തിൽ പങ്കെടുത്തു. തേർഡ് ജനറേഷൻ അമേരിക്കൻ മലയാളികളെ പ്രതിനിധീകരിച്ചു ഹൈ സ്‌കൂൾ വിദ്യാർത്ഥികാളായ അലൻ അജിത്, മാർക്ക് ഇടയാടി എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

ടേസ്റ്റ് ഓഫ് കൊച്ചിൻ ആൻഡ് മഹാരാജ ഗ്രൂപ്പ് സ്‌പോൺസർ ചെയ്തു ന് യൂയോർക്ക് മലയാളികളുമായി ഒത്തു ചേർന്ന് നടത്തിയ കോൺഗ്രേറ്റുലേഷൻസ് കെവിൻ തോമസ് എന്ന ഈ ഡിന്നർ ഈവെനിംഗിൽ ശ്രീ ചെറിയാൻ അരികുപുറത്തു കെവിൻ തോമസിനെ പൊന്നാട അണിയിച്ചു. പൗലോസ് മഹാറാണി, ജോസ് അരികുപുറത്തു, വർഗീസ് അരികുപുറത്തു, എബ്രഹാം പുതുശ്ശേരിൽ , മറിയക്കുട്ടി പുതുശ്ശേരിൽ എന്നിവർ ചേർന്ന് പ്ലാക്ക് സമ്മാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD