യജമാനന് വിടചൊല്ലി ബുഷിന്റെ പ്രിയ നായ സള്ളി

Monday 03 December 2018 11:50 PM IST

dog

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം അന്തരിച്ച യു.എസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ‌ഡബ്ലിയു ബുഷിന് കഴി‌ഞ്ഞ ഒരു വർഷമായി ഊണിലും ഉറക്കിലും കാവലായി 'സള്ളി" ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓമന നായയായ സ്വർണനിറമുള്ള ലാബ്ര‌ഡോർ സള്ളി അവസാന യാത്രയിലും ശവകുടീരംവരെ അദ്ദേഹത്തെ അനുഗമിക്കും. ശവമഞ്ചത്തിനൊപ്പം ടെക്സാസിൽ നിന്ന് വാഷിംഗ്ടൺ ഡിസി വരെ സള്ളിയും വിമാനത്തിൽ ഒപ്പമുണ്ടാകും. ശവപ്പെട്ടിക്കുസമീപം സങ്കടത്തോടെ കിടക്കുള്ള സള്ളിയുടെ ചിത്രങ്ങൾ ബുഷിന്റെ വക്താവ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇന്ന് വാഷിംഗ്ടണിൽ പൊതുദർശനത്തിനുവയ്ക്കുന്ന മൃതദേഹം ബുധനാഴ്ച ടെക്സാസിലേക്ക് തിരിച്ചെത്തിക്കും.

വിദഗ്ദ പരീശീലനം നേടിയ സള്ളിയെ ഈ വർഷം ആദ്യമാണ് ബുഷിന്റെ സർവീസ് നായയായി ചുമതലയേൽപ്പിച്ചത്. അവസാന നാളുകളിൽ വീൽചെയറിൽ കഴിഞ്ഞ ബുഷിന് ഡോർ തുറന്നു കൊടുക്കാനും ഫോൺ റിസീവർ നൽകാനുമെല്ലാം സള്ളി കൂടെയുണ്ടായിരുന്നു.
ഒരാഴ്ചത്തെ ദുഃഖാചരണത്തിനുശേഷം ടെക്സാസിലെ പ്രസിഡൻഷ്യൽ ലൈബ്രറിയിലാണ് സംസ്കാരം നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD