തിരുവനന്തപുരം ചിറയിൻകീഴിനടുത്ത്, ഒരു വീടിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്. വിവരമറിഞ്ഞ് നാട്ടുകാർ എല്ലാവരും ഒത്തുകൂടി. വിവരമറിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് വാവ സ്ഥലത്ത് എത്തിയത്. അത് വരെ ആ വീട്ടിലെ ലാബ് നായ ആ മൂർഖൻ പാമ്പിനെ പോകാൻ അനുവദിക്കാതെ കാവലിരുന്നു. അത് വീട്ടുകാർക്കും, നാട്ടുകാർക്കും വാവയ്ക്കും ഒരുപോലെ കൗതുക കാഴ്ച്ചയായിരുന്നു. വാവ പറഞ്ഞതിന് ശേഷമാണ് അത് മാറി നിന്നത്. 4 അടിയോളം നീളമുള്ള പെൺ മൂർഖൻ പാമ്പാണ്. അതിനെ പിടികൂടിയ വാവ അവിടെ നിന്ന് യാത്ര തിരിച്ചത് തുമ്പോട്, മടവൂർ എന്ന സ്ഥലത്താണ്. അവിടെ മാളത്തിൽ ഒരു മൂർഖൻ പാമ്പ്.
സ്ഥലത്ത് എത്തിയ വാവ കാണുന്നത് മൂന്ന്, നാല് മാളങ്ങള്‍. ഒത്തിരി ബുദ്ധിമുട്ടേണ്ടി വരും. ആദ്യം തന്നെ വാവ നാട്ടുകാരോട് പറഞ്ഞു. തുടർന്ന് മണ്ണ് വെട്ടി മാറ്റാൻ നാട്ടുകാരിൽ ചിലരും വാവയെ സഹായിച്ചു. പാമ്പിനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ വാവ തിരച്ചിൽ തുടർന്ന് കൊണ്ടിരുന്നു. അവസാനം അതിനെ കണ്ടെത്തി ആറ് വയസോളം പ്രായമുള്ള ആൺ മൂർഖൻ പാമ്പ് .....തുടർന്നുള്ള സാഹസിക കാഴ്ച്ചകൾ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡില്‍.