ഒന്നും രണ്ടുമല്ല 152 രാജവെമ്പാലകളുമായി വാവ സുരേഷ്

Saturday 15 December 2018 4:29 PM IST
vava-suresh

വാവ സുരേഷ് പിടികൂടിയ 151ആമത്തെ രാജവെമ്പാലയെ വനത്തിൽ തുറന്ന് വിട്ടതിന് ശേഷം തിരിച്ച് വരുന്ന വഴിക്ക് ഫോറസ്റ്റ് ഓഫീസിൽ നിന്നും ഒരു കോൾ. അമ്പലത്തിലെ മരത്തിന് മുകളിൽ ഒരു രാജവെമ്പാല. വാവയുടെ മുഖത്ത് പതിവിൽ കൂടുതൽ സന്തോഷം. കാരണം ഒന്നിനെ പിടികൂടി കാട്ടിൽ തുറന്ന് വിട്ടതേ ഉള്ളൂ. എന്തായാലും അങ്ങോട്ട് യാത്ര തിരിച്ചു. പുരാതനമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ക്ഷേത്രം. വെറ്റയും കോഴി നേർച്ചയുമാണ് പ്രധാനം. നേർച്ചയ്ക്ക് കൊണ്ടുവരുന്ന കോഴികളെ അവിടെ തുറന്ന് വിട്ടാലും കുറുക്കൻമാർ ഉപദ്രവിക്കില്ല എന്ന ഒരു പ്രത്യേകത കൂടി ഈ അമ്പലത്തിൽ ഉണ്ട്. ഒരു മരത്തിന് മുകളിലാണ് നാഗരാജനായ രാജവെമ്പാല ഇരിക്കുന്നത്. നിരവധി ഭക്തരാണ് ദിനംപ്രതി ഇവിടെ വന്ന് പോകുന്നത്. അതിനാലാണ് ഇതിനെ പിടികൂടാൻ കമ്മിറ്റിക്കാർ തീരുമാനിച്ചത്.

വലിയ നദിയോട് ചേർന്ന മരത്തിന് മുകളിലാണ് രാജവെമ്പാല ഇരിക്കുന്നത്. ഒന്ന് തെറ്റിയാൽ അത് താഴെ നദിയിൽ വീഴും. അല്ലെങ്കിൽ അമ്പലത്തിനോട് ചേർന്ന വലിയ മരത്തിൽ കയറും. രണ്ടായാലും പിന്നെ അതിനെ പിടികൂടുക പ്രയാസം. അതിനാൽ വളരെ ശ്രദ്ധയോടെ അതിനെ പിടികൂടാനുള്ള ശ്രമം വാവ ആരംഭിച്ചു. കാണുക. സാഹസിക കാഴ്ചകളുമായി സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS