തിരുവനന്തപുരം സ്റ്റാച്യുവിൽ എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ അക്രമം

Wednesday 09 January 2019 12:22 PM IST
kaumudy-news-headlines

1. തിരുവനന്തപുരം സ്റ്റാച്യുവിൽ എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ അക്രമം. ബാങ്കിലേക്ക് ഇരച്ചു കയറിയ 15ഓളം സമരക്കാർ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ചു തകർത്തു. കമ്പ്യൂട്ടർ അടിച്ചു തകർത്തു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റേൺമെന്റ് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആവും അന്വേഷണം നടത്തുക എന്ന് പൊലീസ്

2. സെക്രട്ടേറിയറ്റിന് മുന്നിൽ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിന് സമീപത്തുള്ള ബാങ്കിനു നേരെ ആയിരുന്നു അക്രമം. ബാങ്കിന്റെ മുകൾ നിലയിൽ എത്തിയ പണിമുടക്ക് അനുകൂലികൾ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവർത്തിപ്പിക്കാൻ ആവില്ല എന്നും അറിയിച്ചു. ഇത് അനുസരിച്ച് ജീവനക്കാർ പുറത്തിറങ്ങി. തുടർന്ന് ബാങ്ക് മാനേജരുടെ മുറിയിൽ എത്തിയ ജീവനക്കാർ പ്രകോപിതരാവുകയും അക്രമം നടത്തുകയും ആയിരുന്നു. സംഭവത്തിന് ശേഷം സമരക്കാർ ഇറങ്ങിപോയി എന്ന് ബാങ്ക് മാനേജർ അറിയിച്ചു

3. ഹർത്താലിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടി. ഹർത്താലിന് എതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നതിൽ സർക്കാരിന് അലംഭാവം എന്ന് കുറ്റപ്പെടുത്തൽ. സർക്കാരിന്റെ നടപടികൾ പ്രോത്സാഹിപ്പിക്കാൻ ആവില്ല. കോടതി വിമർശനം, പണിമുടക്കും ഹർത്താലും ചോദ്യം ചെയ്തുള്ള ഹർജികളിലെ ഇടക്കാല ഉത്തരവിൽ

4. പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവർ നിത്യ ചിലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിൽ എടുക്കണം. പണിമുടക്കിനും ഹർത്താലിനും ആഹ്വാനം ചെയ്യുന്നവർ ഇത് കാണാതെ പോകരുത് എന്നും ഹൈക്കോടതി. ഹർത്താൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്നലെയും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു

5. സി.ബി.ഐ ഡയറക്ടറായി അലോക് വർമ്മ വീണ്ടും ചുമതല ഏറ്റു. സുപ്രീംകോടതി വിധിയ്ക്കു പിന്നാലെ, ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റത്. കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി നൽകി കൊണ്ട് ഇന്നലെ ആണ് അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേത് ആയിരുന്നു നടപടി

6. അതേസമയം, ഡയറക്ടറായി ചുമതല ഏറ്റാലും നയപരമായ തീരുമാനങ്ങൾ എടുക്കരുത് എന്ന് സുപ്രീംകോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട നിയമന സമിതി ഒരാഴ്ചയ്ക്ക് അകം യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കണം എന്നും നിർദ്ദേശിച്ചിരുന്നു. ഈ മാസം 31ന് വിരമിക്കാൻ ഇരിക്കെ ആണ് അലോക് വർമ്മയെ വീണ്ടും സി.ബി.ഐ ഡയറക്ടറായി നിയമിച്ചു കൊണ്ടുള്ള പരമോന്നത കോടതി ഉത്തരവ് പുറത്തു വന്നത്

7. സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കും. കോൺഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ബില്ല് രാജ്യസഭയിലും പാസായേക്കും. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് ബില്ലിനെ പിന്തുണച്ചേക്കും. സർക്കാരിന്റെ തന്ത്രത്തിൽ കുഴയുന്ന പ്രതിപക്ഷത്തെ ആണ് ഇന്നലെ ലോക്സഭയിൽ കണ്ടത്

8. സാമ്പത്തിക സംവരണം എന്ന ചീട്ട് പുറത്തെടുത്തുള്ള നരേന്ദ്ര മോദിയുടെ നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. പാർലമെന്ററി രീതികൾ പലതും കാറ്റി പറത്തിയാണ് തിടുക്കത്തിൽ ബിൽ കൊണ്ടു വന്നത്. എന്നാൽ ശക്തമായി എതിർക്കാനുള്ള ഇടം പോലും സർക്കാർ പ്രതിപക്ഷ നിരയ്ക്കു നൽകിയില്ല. തൃണമൂൽ, ബിജു ജനതാദൾ, ശിവസേന, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളെ സർക്കാർ കൂടെ നിറുത്തി. മായാവതി പോലും നിലപാട് മാറ്റി. ഇതോടെ കോൺഗ്രസിനു മുന്നിലുള്ള വഴികൾ അടയുക ആയിരുന്നു

9. ബില്ല് പിൻവലിക്കണം എന്ന നിലപാടെടുത്ത സി.പി.എം തത്വത്തിൽ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനം സഭയ്ക്കുള്ളിൽ നടത്തേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകൾ വീണ്ടെടുക്കാനാണ് ബിൽ കൊണ്ടു വന്നത്. എന്നാൽ ബില്ലിനെ കുറിച്ചുള്ള പ്രഖ്യാപനം രാജ്യത്തെ മുന്നോക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ ചലനം മനസ്സിലാക്കിയാണ് എതിർസ്വരം ഉയർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത്

10. ഈജിപ്ഷ്യൻ താരം മുഹമ്മദ് സല തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ ഫുട്‌ബോളർ പുരസ്‌കാരം സ്വന്തമാക്കി. സെനഗലിന്റെ ലിവർപൂൾ താരം സാദിയോ മാനെ, ആഴ്സണലിന്റെ ഗാബോൺ സ്‌ട്രൈക്കർ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലയുടെ പുരസ്‌കാര നേട്ടം. സെനഗലിലെ ഡാകറിൽ ഇന്ത്യൻ സമയം ഇന്നലെ പുലർച്ച പുരസ്‌കാര ജേതാവിനുള്ള പുരസ്‌കാരം സല ഏറ്റുവാങ്ങി

11. കുട്ടിയായിരുന്നപ്പോൾ മുതൽ സ്വപ്നം കണ്ടിരുന്ന പുരസ്‌കാരം രണ്ടുവട്ടം നേടാൻ കഴിയുന്നത് സന്തോഷിപ്പിക്കുന്നെന്ന് സല പറഞ്ഞു. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ സല അടിച്ചു കൂട്ടിയിരുന്നു. റഷ്യൻ ലോകകപ്പിലും സല ഈജിപ്തിനായി ലക്ഷ്യം കണ്ടു. ഇതോടെ, തുടർച്ചയായി രണ്ട് തവണ ആഫ്രിക്കൻ ഫുട്‌ബോളർ പുരസ്‌കാരം നേടുന്നതിൽ ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെ സാമുവൽ എറ്റു, സെനഗലിന്റെ എൽഹാദി ദിയോഫ് എന്നിവർക്കൊപ്പം സല എത്തി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS