ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Friday 07 December 2018 12:04 PM IST
kaumudy-news-headlines

1. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിവയാണ് ഉപാധികള്‍. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് കോടതി ഉത്തരവ്

2. ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്‍ 21 ദിവസങ്ങള്‍ക്കു ശേഷമാണ് ജയില്‍ മോചിതന്‍ ആകുന്നത്. ചിത്തിര ആട്ട വിശേഷ ദിവസം 52 കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുത് എന്ന് സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു എങ്കിലും കോടതി അവയെല്ലാം തള്ളുക ആയിരുന്നു

3. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ മരക്കൂട്ടത്തില്‍ വച്ച് അറസ്റ്റുചെയ്യാന്‍ വൈകിയതില്‍ പൊലീസില്‍ അതൃപ്തി പുകയുന്നു. അറസ്റ്റില്‍ കാലതാമസം വരുത്തിയ എസ്.പി സുദര്‍ശന് എതിരെ നടപടി വേണം ഐ.ജി വിജയ് സാക്കറെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് ഉദ്യോഗസ്ഥന്റെ വിശദ റിപ്പോര്‍ട്ട്. ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി എസ്.പിയോട് വിശദീകരണം തേടിയേക്കും

4. നവംബര്‍ 16ന് രാത്രി 10.30 ഓടെ ശബരിമല ദര്‍ശനത്തിന് പോകാന്‍ ആയി മരക്കൂട്ടത്തില്‍ എത്തിയ ശശികലയെ ക്രമസമാധ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് തടയുക ആയിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇവരെ അറസ്റ്റു ചെയ്തു നീക്കാന്‍ ഐ.ജി നിര്‍ദ്ദേശം നല്‍കിയിട്ടും എസ്.പി അതിന് തയ്യാറായില്ല. തര്‍ക്കം തുടര്‍ന്നതോടെ ആണ് അറസ്റ്റ് പുലര്‍ച്ചെ 2 മണിവരെ നീണ്ടത് എന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

5. ശബരിമല വിഷയത്തിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭയില്‍ ഇന്നും സ്തംഭനം. സഭ ആരംഭിച്ച ഉടന്‍ തന്നെ സഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു

6. പ്രളയുവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ആണ് പ്രതിപക്ഷ സമരം. സര്‍ക്കാരിന്റേത് മര്‍ക്കട സ്വഭാവം എന്ന് പ്രതിപക്ഷ നേതാവ്. എം.എല്‍.എമാര്‍ സമരം തുടരും. ഭാവി പരിപാടികള്‍ തിങ്കളാഴ്ച തീരുമാനിക്കും എന്നും പ്രതികരണം

7. 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി. 29 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഭാവിയിലും മൂന്ന് ദിവസം മതിയന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍

8. മത്സരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത് 30 വേദികള്‍. ആദ്യ ദിനം 29 വേദികളിലും മത്സരങ്ങള്‍ നടക്കും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി. വിജിലന്‍സ് നിരീക്ഷണത്തില്‍ ആവും ഇത്തവണ മത്സരങ്ങള്‍ എന്നും പ്രതികരണം

9. രാജസ്ഥാന്‍, തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലുങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം.

10. രാജസ്ഥാനില്‍ മത്സര രംഗത്തുള്ളത്, 2,200 സ്ഥാനാര്‍ത്ഥികള്‍. 52000 പോളിംഗ് ബൂത്തുകളിലായി ഒരുക്കിയിരിക്കുന്നത്, 2 ലക്ഷത്തിലധികം വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി.ജെ.പിക്ക് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ആണ്. തെലങ്കാനയില്‍ ആകെയുള്ളത് 2.80 കോടി വോട്ടര്‍മാരാണ്

11. ആകെയുള്ള 119 മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടി.ആര്‍.എസ് തന്നെയാണ് പരസ്യ പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും സി.പി.ഐയുമായും സഖ്യം ചേര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലണ് കോണ്‍ഗ്രസ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇരു സംസ്ഥാനങ്ങളും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS