പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3048 കോടിയുടെ കേന്ദ്ര ധനസഹായം

Thursday 06 December 2018 5:13 PM IST
news

1. പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3048 കോടിയുടെ കേന്ദ്ര ധനസഹായം. തീരുമാനം, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍. കേരളം ചോദിച്ചത്

5000 കോടിയുടെ സഹായം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച്. പ്രളയത്തിന് ശേഷം കേന്ദ്രം 600 കോടിയുടെ ആദ്യഘട്ട സഹായം കേരളത്തിന് അനുവദിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ സൂചിക പ്രകാരം കേരള പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 31000 കോടിരൂപ.

2. ബുലന്ദ് ശഹര്‍ കലാപത്തിനിടെ ഇന്‍പക്ടറെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്രംഗദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. അക്രമത്തില്‍ ഗൂഢാലോചന നടത്തിയത് യോഗേഷിന്റെ നേതൃത്വത്തിലെന്ന് പൊലീസ്. കൊലപാതകത്തിനും കലാപം ഉണ്ടാക്കിയതിനും അടക്കം ബജ്രംഗദള്‍ ബുലന്ദ് ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്

3. നാല് പേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവം വെറുമൊരു ക്രമസമാധാന പ്രശ്നമല്ലെന്നും വലിയ ഗൂഢാലോചനയെ തുടര്‍ന്ന് നടന്നത് ആണെന്നും യു.പി ഡി.ജി.പി ഒ.പി സിംഗ് വ്യക്തമാക്കി ഇരുന്നു. 2015 സെപ്തംബറില്‍ ദാദ്രിയില്‍ ഗോവധം ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്നയാളെ തല്ലിക്കൊന്ന സംഭവത്തില്‍ അക്രമികളെ പിടികൂടിയത് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് ആയിരുന്നു

4. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ചിത്തിര ആട്ട ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് കോടതി നടപടി. കഴിഞ്ഞ മാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നികോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തനിക്ക് എതിരെ പൊലീസ് നിരത്തുന്ന തെളിവുകള്‍ കെട്ടുകഥ എന്ന് കെ. സുരേന്ദ്രന്‍. ഗൂഢാലോചനയില്‍ തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവുകള്‍ ഇല്ല എന്നും സുരേന്ദ്രന്‍

5. ജാമ്യാപേക്ഷയില്‍ കെ. സുരേന്ദ്രന് എതിരെ ഹൈക്കോടതി നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍. സുരേന്ദ്രന്‍ സുപ്രീം കോടതി വിധി മാനിച്ചില്ലെന്ന് കോടതി. പ്രതിഷേധ ദിനത്തില്‍ സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി എന്ന് ചോദ്യം. ശബരിമലയില്‍ ഭക്തര്‍കാട്ടുന്ന കാര്യമല്ല സുരേന്ദ്രന്‍ ചെയ്തത്. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആവില്ല എന്നും പരാമര്‍ശിച്ച കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

6. വിഷയത്തില്‍ സര്‍ക്കാരിന് എതിരെയും കോടതി പരാമര്‍ശം. സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാന്‍ ആകും. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. മന്ത്രിമാര്‍ക്ക് എതിരെയും കേസുകള്‍ ഇല്ലേ എന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ ഒളിയമ്പ്. കെ. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തു, ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വകവരുത്താന്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തി എന്നും ആയിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്

7. പറശിനി കടവ് കൂട്ട മാനഭംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കം 7 പേര്‍ അറസ്റ്റില്‍. ഇന്നലെ 5 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. 19 പേര്‍ അടങ്ങിയ പ്രതിപ്പട്ടികയില്‍ ഇനി പിടിയില്‍ ആവാനുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തു വന്നതോടെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കും

8. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പുറമെ പഴയങ്ങാടി, കുടിയാന്മല പൊലീസ് സ്റ്റേഷനിലും പെണ്‍കുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയതിന് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മാനഭംഗത്തിന് ഇരയാക്കിയ ഒരാളെ ഇന്നലെ കണ്ണൂര്‍ വനിതാ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്, വിവിധ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

9. പഴയങ്ങാടി പൊലീസ് നാല് കേസുകളും എടക്കാട് ഒന്നും കുടിയാന്മലയില്‍ ഒരു കേസുമാണ് കൂട്ട മാനഭംഗ കേസില്‍ രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണം.

10. ശബരിമലയിലെ നിരോധനാജ്ഞയില്‍ ഭക്തര്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ട്. മേല്‍ നോട്ട സമിതി ഇക്കാര്യങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ കൊണ്ട് എന്ത് പ്രശ്നം ഉണ്ടെന്നും കോടതിയുടെ ചോദ്യം. നിരോധനാജ്ഞ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി

11. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഉത്തമ ബോധത്തിന്റെ അടിസ്ഥാനത്തില്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍. ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഭക്തര്‍ക്ക് എതിരല്ല. പത്തനംതിട്ട എ.ഡി.എം ആണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്നലെ മാത്രം ശബരിമലയില്‍ 8000 പേര്‍ ദര്‍ശനത്തിന് എത്തി എന്നായിരുന്നു മേല്‍നോട്ട സമിതി കണ്ടെത്തിയത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS