സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

Wednesday 05 December 2018 8:14 PM IST
kaumudy-news-headlines

1. സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയായും ടാക്സിയുടെ മിനിമം നിരക്ക് 150ല്‍ നിന്ന് 175 രൂപയായും ഉയര്‍ത്തി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച് മന്ത്രിസഭാ യോഗം. യോഗത്തിന്റെ തീരുമാനം നിയമസഭയെ അറിയിക്കും. നിരക്ക് വര്‍ധിപ്പിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളത്തെ നിയമസഭ സമ്മേളനത്തിന് ശേഷം.

2. പ്രളയ ദുരിതാശ്വാസം വൈകുന്നതിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയുടെ തര്‍ക്കത്തിനിടെ ആണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ എം.എല്‍.എ ആണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്

3. പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചു. പ്രളയം കഴിഞ്ഞ് 100 ദിവസം ആയിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയില്ല എന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് കണക്കു നിരത്തി പിണറായി വിജയന്‍ മറുപടി പറയുന്നതിന് ഇടയിലാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയത്. പ്രളയത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് രമേശ് ചെന്നിത്തല.

4. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണം. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടുതട്ടിലാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുക ആണ് എന്നും ചെന്നിത്തല. യു.എ.ഇയില്‍ നിന്ന് 700 കോടി കിട്ടും എന്ന് മുഖ്യമന്ത്രിയോട് ആര് പറഞ്ഞു. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം എന്നും പ്രതിപക്ഷ നേതാവ്. പ്രളയാനന്തര സഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം ആക്കണം എന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ദുരന്ത നിവാരണ വിഭാഗം പരാചയം എന്ന് കെ.എന്‍.എ ഖാദറും. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വിവേചനം കാട്ടി എന്ന് ഒ. രാജഗോപാല്‍

5. അതിജീവനത്തില്‍ കേരളം കാട്ടിയ ഐക്യം പ്രശംസനീയം എന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായി. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് ആദ്യഘട്ട ധനസഹായം ആയി ഒരു ലക്ഷം രൂപ നല്‍കി. 15,845 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വെള്ളം കയറിയ വീടുകളില്‍ 10,000 രൂപ ധനസഹായം നല്‍കി

6. കേന്ദ്ര ഇടപെടലിലൂടെ നഷ്ടമായത് 1000 കോടി രൂപ. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. സാലറി ചലഞ്ചിന്റെ പേരില്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതൊന്നും സര്‍ക്കാരിന്റെ നയമല്ല. സാലറി ചലഞ്ചിലൂടെ 1500 കോടിരൂപ ലഭിക്കും എന്നാണ് പ്രതീക്ഷിച്ചത്. സമ്മത പത്രം വേണമെന്ന് പറഞ്ഞത് സൗകര്യത്തിനു വേണ്ടി എന്നും മുഖ്യമന്ത്രി

7. പ്രളയ പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്ത് പ്രതിപക്ഷം അതില്‍ നിന്നും മാറി നടക്കാന്‍ ശ്രമിച്ചു. യു.എ.ഇ ധനസഹായത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത് എം.എ യൂസഫലി വ്യക്തമാക്കിയത് അനുസരിച്ച്. ഈ സഹായം നിഷേധിക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായത് എന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞത്

8. കവിതാ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപാ നിശാന്ത്. യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് കാരണം. കവിത നല്‍കി വഞ്ചിച്ചത് ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് ശ്രീചിത്രന്‍ തനിക്ക് കവിത കൈമാറിയത്. അദ്ധ്യാപിക, എഴുത്തുകാരി എന്ന നിലയില്‍ പുലര്‍ത്തേണ്ട ജാഗ്രത കാണിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വിശദീകരണം. ഇക്കാര്യത്തില്‍ കലേഷിനോടും പൊതു സമൂഹത്തിനോടും മാപ്പ് പറയുന്നതായും ദീപ.

9. വിവാദം ആരംഭിച്ചപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്ന് ശ്രീചിത്രന്‍ തന്നെ വിശ്വസിപ്പിച്ചു എന്നും ദീപ. 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍- നീ എന്ന കവിത കലേഷ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത അങ്ങനെയിരിക്കെ എന്ന പേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്

10. പ്രതിഷേധങ്ങളും നിരോധനാജ്ഞയും ഭക്തരെ അകറ്റി നിറുത്തി എങ്കിലും ശബരിമല നടവരവില്‍ റെക്കാഡ് വരുമാനം. തിങ്കളാഴ്ച കാണിക്ക എണ്ണി തീര്‍ന്നപ്പോള്‍ 1.03 കോടി രൂപയാണ് വരുമാനം. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ലഭിച്ചത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നാളെ കഴിഞ്ഞ് ഇളവ് വരുത്തുമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് ഉറപ്പു നല്‍കി പൊലീസ്

11. നട തുറന്ന ശേഷം സാഹചര്യങ്ങള്‍ അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശിച്ച രീതിയില്‍ തന്നെ ഇളവ് വരുത്തുമെന്നും പൊലീസ്. ശബരിമലയിലും പരിസരങ്ങളിലും നടപ്പിലാക്കേണ്ട കൂടുതല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷണ സമിതി. സന്നിധാനത്തെ വലിയ നടപന്തല്‍, തിരുമുറ്റ്ം എന്നിവിടങ്ങളില്‍ അടക്കം പൊലീസ് ഏര്‍പ്പെടുത്തി ഇരിക്കുന്ന നിയന്ത്രണങ്ങളും വാവര് നടയില്‍ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ബാരിക്കേഡുകള്‍ വച്ചതും ഇന്നലെ വിമര്‍ശനത്തിന് ഇടയാക്കി ഇരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS