ഹോണ്ട സി.ആർ.വി ഫേസ് ലിഫ്‌‌റ്റഡ്

Monday 19 November 2018 3:52 PM IST
honda-crv

നിരവധി വാഹനങ്ങൾ ഹോണ്ട വിപണിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും, അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒരു വാഹനമാണ് ഹോണ്ട സി.ആർ.വി എന്ന് നിസംശയം പറയാൻ കഴിയും. അഞ്ചാം തലമുറ(ഫിഫ്‌ത് ജെനറേഷൻ) സി.ആർ.വിയുടെ വിശേഷങ്ങൾ അറിയാം.


ലോകത്ത് ആദ്യമായിട്ടാണ് ഈ വാഹനത്തിൽ ഒരു ഡീസൽ എഞ്ചിൻ വരുന്നത്. കൂടാതെ ഇതൊരു അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനം ആയിരുന്നു മുമ്പ്, എന്നാൽ ഇപ്പോ അത് ഏഴ് പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സെവൻ സീറ്റർ വാഹനം ആയി മാറ്റിയിട്ടുണ്ട് എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വല്യ പ്രത്യേകത. മൂന്നാമത്തെ റോയിൽ കുട്ടികള്ക്കാണ് യാത്ര ചെയ്യാൻ കുടുതൽ സൗകര്യം. മുതിർന്നവർക്ക് ഒരു ദീർഘദൂര യാത്രക്ക് പറ്റിയതല്ല മൂന്നാം റോ.ഈ ശ്രേണിയിൽ ഉള്ള മറ്റു വാഹനങ്ങളും ബോഡി ഓൺ ലാടർ ഫ്രെയിം ആണെങ്കിൽ സി.ആർ.വി മോണോ കൊക്ക് ആയിട്ടുള്ള ഫ്രെയിം ആണ് ഉപയോഗിച്ചിരിക്കുന്നത്. യാത്രികര്ക്ക് അത്രയും യാത്രാസുഖം ഇതിൽ ലഭ്യമാണ്. ഒരു അർബയൻ എസ് യു വി എന്നാണ് ഹോണ്ട സി.ആർ.വിയെ വിശേഷിപ്പിക്കുന്നത്.

power 120ps @ 4000rpm
torque 300nm @ 2000 rpm
mileage 18.3 kmpl
EX showroom price 32,75,000

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS