ബൈക്കുമല്ല, കാറുമല്ല, ഇത് ബജാജിന്റെ മാജിക്ക് വണ്ടി

Friday 02 November 2018 5:07 PM IST
bajaj-intracity-qute

2012 എക്സ്പോയിൽ ആർ.ഇ 60 എന്ന ഒരു വാഹനം ബജാജ് അവതരിപ്പിക്കുകയുണ്ടായി. പക്ഷെ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാൻ ഈ വാഹനത്തിനു കഴിഞ്ഞില്ല. അതിനു ശേഷം ശ്രിലങ്ക, തായ്ലന്റ്, നെതർലാന്റ്, മലേഷ്യ എന്നി രാജ്യങ്ങളില്‍ ഈ വാഹനത്തിനു അനുമതി ലഭിക്കുകയും, വാഹനം അവിടെ നിരത്തിൽ ഇറങ്ങുകയും ചെയ്തു. ആറു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ക്വാട്രി സൈക്കിൾ സെഗ്‌മെന്റിൽ ഈ വാഹനം നിരത്തിൽ ഇറക്കുകയാണ് ബജാജ്. “ബജാജ് ഇൻട്രാസിറ്റി ക്യൂട്ട്” എന്നാണു ഇന്ത്യയിൽ ഈ വാഹനത്തിന്റെ പേര്.


പല തരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഒരു വാഹനം എന്ന്‍ വേണം, ഒറ്റ വാക്കില്‍ ക്യൂട്ടിനെ വിശേഷിപ്പിക്കാൻ. മോട്ടോർ സൈക്കിളിനും കാറിനും ഇടയിലുള്ള ഒരു സെഗ്‌മെന്റ് ആണ് ക്വാട്രി സൈക്കിൾ. രൂപത്തിൽ നാനോയെക്കാൾ ചെറുത് എന്ന്‍ തോന്നിപ്പിക്കുന്ന ഒരു വാഹനം ആണിത്. വളരെ ചെറിയ കാറായതുകൊണ്ട് വളരെ അട്രാക്‌ടീവ് ആയിട്ടുള്ള ആറു നിറങ്ങളിലാണ് ഈ വാഹനം നിരത്തില്‍ എത്തിയിട്ടുള്ളത്. എക്കോ ഗ്രീന്‍, ഗോൾഡ്ന്‍ യെല്ലോ, പോസ്‌റ്റ്‌ ഓഫീസ് റെഡ്, ബ്ലാക്ക്, ബ്ലൂ, ആന്റിന വൈറ്റ്.


ക്രാഷ് ടെസ്റ്റ്‌ വിജയിച്ച ഒരു വാഹനം എന്ന്‍ വേണം ക്യൂട്ടിനെപ്പറ്റി പറയുമ്പോള്‍ ആദ്യം എടുത്ത് പറയണ്ട കാര്യം. മോണോ കോക്കില്‍ (സിംഗിള്‍ ഫ്രെയിമില്‍) വരുന്ന ബോഡി ആയതുകൊണ്ട് വളരെ പരുക്കന്‍ ഉപയോഗങ്ങൾക്ക് ഉപകരിക്കുന്ന വാഹനം എന്ന് വേണം പറയാന്‍.

bajaj-intracity-qute


ഡിസൈനിലേക്ക് നോക്കിയാൽ, ഈ വാഹനത്തിന്റെ എഞ്ചിൻ വരുന്നത് പിന്നിലാണ്. അതുകൊണ്ട് തന്നെ മുൻഭാഗത്ത് ഒരു ഗ്രില്‍ കാണാന്‍ സാധിക്കുന്നില്ല. ഹാലജന്‍ ഹെഡ് ലാമ്പിന് ചുറ്റും ഒരു പെൺകുട്ടി കണ്ണെഴുതിയത് പോലെ ഒരു കറുത്ത വട്ടം(ക്ലാടിങ്ങ്സ്) നമുക്ക് കാണാന്‍ സാധിക്കും. അതിനകത്ത് തന്നെയാണ് ഇൻഡിക്കേറ്റേഴ്സും വരുന്നത്. വളരെ ചെറിയ ഒരു ഹുഡ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മുൻ പിൻ ബംബറും, റുഫും എല്ലാം ഫൈബറില്‍ ആണ് നൽകിയിരിക്കുന്നത്. എന്നാലും 40 കിലോ വരെ കൊണ്ടു പോകാന്‍ സാധിക്കുന്ന ഒരു റൂഫ് വാഹനത്തിനുണ്ട്. അതിന് സഹായിക്കുന്ന ഒരു ക്യാരിയറും വാഹനത്തിനൊപ്പം ബജാജ് നൽകുന്നുണ്ട്. സാധാരണ വാഹനത്തിൽ ബൂട്ട് സ്പേസ് എന്ന്‍ പറയുന്നത് പോലെ ഇതിൽ മുൻപിലെ ഹുഡിന്റെ അടിഭാഗത്ത് ആണ് സ്‌പേസ് നൽകിയിരിക്കുന്നത്. ഹുഡ് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ നാല്പത് ലിറ്ററോളം കപ്പാസിറ്റിയുള്ള ഒരു സ്റ്റൊറെജ് സ്‌പേസ് നൽകിയിട്ടുണ്ട്.

വളരെ പ്രൊജക്‌ട് ചെയ്ത് നിക്കുന്ന ഒരു ഷോൾ‌‌‌ഡർ ലൈൻ വശങ്ങളിൽ കാണാൻ സാധിക്കും. സ്ലൈഡിംഗ് ഗ്ലാസ് ആണ് വാഹനത്തിനു നൽകിയിട്ടുള്ളത്. ഡോറിലെ സ്‌റ്റോറേജ് സ്‌പേസ് കുടുതൽ ഉപയോഗിക്കാൻ ആണ് ഗ്ലാസ് വശങ്ങളിലേക്ക് നൽകിയിരിക്കുന്നത്. 1925എം.എം വീ. ബേസും 185എം.എം ഗ്രൌണ്ട് ക്ളിയറൻസും നൽകിയിട്ടുള്ള വാഹനത്തിൽ 12ഇഞ്ചിന്റെ ട്യൂബ്‌ലെസ് ടയറുകൾ ആണ് നൽകിയിട്ടുള്ളത്.


പവർ 9.7PS @ 5500 rpm
ടോർക്ക് 18.98Nm @4000 rpm
മൈലേജ് 36 KMPL
എക്‌സ് ഷോറൂം പ്രൈസ് തിരുവനന്തപുരം2,58,065

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS