ജ​യി​ച്ചാ​ലെ​ന്താ,​ ​തോ​റ്റാ​ലെ​ന്താ...

സ്വന്തംലേഖകൻ | Friday 07 December 2018 1:04 AM IST
isl-football-blasters
ISL FOOTBALL BLASTERS

കൊ​ച്ചി​ ​:​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ 10​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഒ​റ്റ​ ​ജ​യം​ ​മാ​ത്രം​ ​നേ​ടി​യ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഇ​ന്ന് ​ഹോം​ ​ഗ്രൗ​ണ്ടി​ൽ​ ​പൂ​നെ​ ​സി​റ്റി​യെ​ ​നേ​രി​ടു​ന്നു.​ ​ഇ​നി​യു​ള്ള​ ​എ​ല്ലാ​ ​മ​ത്സ​ര​ങ്ങ​ളും​ ​ജ​യി​ച്ചാ​ലും​ ​സെ​മി​ഫൈ​ന​ലി​ലെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ഇൗ​ ​ക​ളി​ ​മ​ഞ്ഞ​പ്പ​ട​യ്ക്ക് ​പു​റ​ത്താ​ക​ലി​ന്റെ​ ​ആ​ഘാ​തം​ ​കു​റ​യ്ക്കാ​ൻ​ ​സ​ഹാ​യി​ക്കും​ ​എ​ന്ന​തി​ലു​പ​രി​ ​ഒ​ന്നും​ ​ന​ൽ​കാ​നി​ല്ല.
ജ​യ​മി​ല്ലാ​ത്ത​ ​ഒ​മ്പ​ത് ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​പൂ​നെ​ ​സി​റ്റി​ ​എ​ഫ്.​സി​യെ​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ക​ലൂ​ർ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​രാ​ത്രി​ 7.30​ ​ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​രം​ ​കാ​ണാ​ൻ​ ​എ​ത്ര​പേ​രു​ണ്ടാ​കു​മെ​ന്ന് ​ക​ണ്ട​റി​യ​ണം.​ ​ജം​ഷ​ഡ്പൂ​ർ​ ​എ​ഫ്.​സി​യു​മാ​യു​ള്ള​ ​ക​ളി​ ​വീ​ക്ഷി​ക്കാ​ൻ​ ​ഗാ​ല​റി​യി​ൽ​ ​ഏ​ഴാ​യി​ര​ത്തി​ൽ​ ​താ​ഴെ​ ​കാ​ണി​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ജ​യം​ ​അ​ന്യ​മാ​യ​തോ​ടെ​ ​ആ​രാ​ധ​ക​ർ​ ​ബ്‌​ളാ​സ്‌​റ്റേ​ഴ്സി​നെ​ ​കൈ​വി​ട്ടി​രി​ക്കു​ക​യാ​ണ്.
മ​ധ്യ​നി​ര​യി​ൽ​ ​ക​ളി​ ​മെ​ന​യു​ന്ന​ ​നി​ക്കോ​ള​ ​ക്ര​മാ​ര​വി​ച്ചും​ ​കി​സി​റോ​ൺ​ ​കി​സി​റ്റോ​യും​ ​ഇ​ന്ന് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​നി​ര​യി​ലു​ണ്ടാ​കി​ല്ല.​ ​ക​റേ​ജ് ​പെ​ക്കൂ​സ​ണും​ ​വി​നീ​തും​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ഇ​റ​ങ്ങാ​നാ​ണ് ​സാ​ധ്യ​ത.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 4​-1​-4​-1,​ 4​-2​-3​-1​ ​ശൈ​ലി​യി​ലാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​ഇ​റ​ങ്ങി​ത്.​ ​എ​ന്നാ​ൽ,​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​വി​ജ​യി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജം​ഷ​ഡ്പൂ​രി​നെ​തി​രെ​ ​തു​റ​ന്ന​ ​പോ​സ്‌​റ്റി​ൽ​ ​പോ​ലും​ ​ഗോ​ള​ടി​ക്കാ​ൻ​ ​സ്‌​ട്രൈ​ക്ക​ർ​മാ​ർ​ക്കാ​യി​ല്ല.​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​ഡും​ഗ​ലും​ ​സ്‌​റ്റൊ​യാ​നോ​വി​ച്ചും​ ​തു​ല​ച്ച​ത്.​ ​ഇ​ന്ന​ത്തേ​ത​ട​ക്കം​ ​ഇ​നി​ ​നാ​ല് ​ഹോം​ ​മ​ത്സ​ര​ങ്ങ​ള​ട​ക്കം​ ​എ​ട്ട് ​ക​ളി​ക​ളാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ​ബാ​ക്കി​യു​ള്ള​ത്.​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
LATEST VIDEOS
YOU MAY LIKE IN SPORTS