അയാൾ എന്നെ കിടക്കയിൽ തള്ളിയിട്ടു,​ എതിർത്തിട്ടും കീഴടക്കി,​ മീ ടൂവിൽ കുടുങ്ങി മലിംഗയും

Thursday 11 October 2018 6:40 PM IST
lasith-malinga

കൊളംബോ: മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയ്ക്ക് പിന്നാലെ മീ ടൂവിൽ കുടുങ്ങി ഫാസ്റ്റ് ബൗളർ ലസിത് മലിംഗയും.ഇന്ത്യൻ പ്രീമിയർ ലീഗിനിടെ തന്നെ ലെെംഗികമായി ആക്രമിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്തെത്തി. യുവതിയുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ പ്രശസ്ത പിന്നണി ഗായിക ചിൻമായി ശ്രീപദയാണ് ‘അജ്ഞാതയായ’ യുവതിയെ മലിംഗ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. അതേസമയം പീഡനത്തിന് വിധേയയായ യുവതിയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

പെൺകുട്ടിയുടെ കുറിപ്പിൽ നിന്ന്

പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലിൽ ‍ഞാൻ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്റെ റൂമിലുണ്ടെന്ന് പറഞ്ഞ് ഐ.പി.എല്ലിൽ കളിക്കുന്ന പ്രശസ്‌തനായ ഒരു ശ്രീലങ്കൻ കളിക്കാരൻ എന്റെ അടുത്തെത്തി. ഞാൻ അയാളോടൊപ്പം റൂമിൽ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാൾ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാൻ ശ്രമിച്ചു.

എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാൻ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാൾക്ക് മദ്യവുമായി ഹോട്ടൽ ജീവനക്കാരിലൊരാൾ വാതിലിൽ വന്നുമുട്ടി. അയാൾ വാതിൽ തുറക്കാൻ പോയ തക്കത്തിന് ഞാൻ എഴുന്നേറ്റ് ഓടി വാഷ് റൂമിൽ പോയി മുഖം കഴുകി. ഹോട്ടൽ ജീവനക്കാരൻ പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. അയാൾ എന്നെ അപമാനിച്ചു.

ഞാൻ മനഃപൂർവം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകൾ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം.

 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
LATEST VIDEOS
YOU MAY LIKE IN SPORTS