ചാനൽ ചാറ്ര് ചതിച്ചു: പണികിട്ടി ഹാർദ്ദിക്കും രാഹുലും

Saturday 12 January 2019 1:13 AM IST

hardik

സി​ഡ്നി​:​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​ക​ര​ൺ​ ​ജോ​ഹ​ർ​ ​അ​വ​താ​ര​ക​നാ​യ​ ​പ്ര​മു​ഖ​ ​ചാ​ന​ലി​ലെ​ ​ചാ​റ്ര് ​ഷോ​യി​ൽ​ ​വാ​യി​ൽ​ ​തോ​ന്നി​യ​ത് ​ഒ​രു​ ​മ​റ​യു​മി​ല്ലാ​തെ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞ് ​പു​ലി​വാ​ല് ​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ​ഇ​ന്ത്യ​ൻ​ ​യു​വ​ക്രി​ക്ക​റ്റ​ർ​മാ​രാ​യ​ ​ഹാ​ർ​‌​ദ്ദി​ക് ​പാ​ണ്ഡ്യ​യും​ ​കെ.​എ​ൽ.​ ​രാ​ഹു​ലും.​ ​ചാ​റ്റ് ​ഷോ​യ്ക്കി​ടെ​ ​സ്‌​ത്രീ​ ​വി​രു​ദ്ധ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ബി.​സി.​സി.​ഐ​ ​സ​സ്പ്പെ​ൻ​ഡ് ​ചെ​യ്ത​തോ​ടെ​ ​ദേ​ശീ​യ​ ​ടീ​മി​ൽ​ ​സ്ഥാ​ന​മു​റ​പ്പി​ക്കാ​നു​ള്ള​ ​ഇ​രു​വ​രു​ടെ​യും​ ​ശ്ര​മ​ങ്ങ​ൾ​ക്കേ​റ്ര​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ച​ടി​യാ​യി​ ​അ​ത്.​ ​പാ​ണ്ഡ്യ​ ​പ​രി​ക്കി​നെ​ ​തു​ട​ർ​ന്ന് ​ഏ​റെ​ ​നാ​ള​ത്തെ​ ​വി​ശ്ര​മ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ടീ​മി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​ര​ഞ്ജി​യി​ൽ​ ​ന​ട​ത്തി​യ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​ന്റെ​ അടിസ്ഥാനത്തിലാണ് ​ആ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ​ ​ടെ​സ്റ്ര് ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ത്തെ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പാ​ണ്ഡ്യ​യെ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഏ​ക​ദി​ന​ത്തി​ൽ​ ​പാ​ണ്ഡ്യ​യു​ടെ​ ​ആ​ൾ​ ​റൗ​ണ്ട​ർ​ ​മി​ക​വ് ​ഏ​റെ​ ​ഗു​ണം​ ​ചെ​യ്യു​മെ​ന്ന​തി​നാ​ൽ​ ​ടീ​മി​ൽ​ ​ഉ​റ​പ്പാ​യി​ട്ടും​ ​സ്ഥാ​നം​ ​കി​ട്ടി​യേ​നെ.​ ​എ​ന്നാ​ൽ​ ​നാ​വ് ​പി​ഴ​ച്ച​തോ​ടെ​ ​ടീ​മി​ലേ​ക്കു​ള്ള​ ​വ​ഴി​ ​ബി.​സി.​സി.​ഐ​ ​അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.

മ​റു​വ​ശ​ത്ത് ​രാ​ഹു​ലും​ ​സ​മാ​ന​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ൽ​ ​മോ​ശം​ ​ഫോ​മി​നെ​ ​തു​ട​ർ​ന്ന് ​ഏ​റെ​ ​പ​ഴി​കേ​ൾ​ക്കേ​ണ്ടി​ ​വ​ന്ന​ ​രാ​ഹു​ലി​നെ​ ​ഏ​ക​ദി​ന​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്ന് ​സൂ​ച​ന​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്രി​ ​ഒ​ര​വ​സ​രം​ ​കൂ​ടി​ ​രാ​ഹു​ലി​ന് ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ച് ​ഏ​വ​രെ​യും​ ​അ​മ്പ​ര​പ്പി​ച്ച് ​ഏ​ക​ദി​ന​ ​ടീ​മി​ൽ​ ​താ​ര​ത്തെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​പ​ക്വ​ത​യി​ല്ലാ​ത്ത​ ​സം​സാ​രം​ ​രാ​ഹു​ലി​നും​ ​പാ​ര​യാ​വു​ക​യാ​യി​രു​ന്നു.
തി​രി​ച്ചു​ ​പോ​ര​ണം
ഹാ​ർ​ദ്ദി​ക്കി​നോ​ടും​ ​രാ​ഹു​ലി​നോ​ടും​ ​ആ​ദ്യം​ ​കി​ട്ടു​ന്ന​ ​വി​മാ​ന​ത്തി​ന് ​ത​ന്നെ​ ​ടി​ക്ക​റ്രെ​ടു​ത്ത് ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​യി​ലേ​ക്ക് ​മ​ട​ങ്ങ​ണ​മെ​ന്ന് ​ബി.​സി.​സി.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​മ​ത്സ​ര​ങ്ങ​ളും​ ​ഇ​രു​വ​ർ​ക്കും​ ​ന​ഷ്ട​മാ​യേ​ക്കു​മെ​ന്നാ​ണ് ​വി​വ​രം.​ ​വി​ദേ​ശ​ ​പ​ര്യ​ട​ന​ത്തി​നി​ടെ​ ​താ​ര​ങ്ങ​ളെ​ ​തി​രി​ച്ച് ​വി​ളി​ക്കു​ന്ന​ത് ​പോ​ലു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്രി​ൽ​ ​സ​മീ​പ​കാ​ല​ത്തു​ണ്ടാ​യി​ട്ടി​ല്ല.
വ​ൻ​ ​വി​മ​ർ​ശ​നം
ചാ​റ്ര് ​ഷോ​യി​ൽ​ ​ഇ​രു​വ​രും​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​മാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​യ​ർ​ന്ന​ത്.​ ​രാ​ജ്യ​ത്തെ​ ​യു​വാ​ക്ക​ൾ​ക്ക് ​മു​ഴു​വ​ൻ​ ​മാ​തൃ​ക​യാ​കേ​ണ്ട​ ​ര​ണ്ട് ​പേ​ർ​ ​ഇ​ത്ര​യും​ ​പ​ക്വ​ത​യി​ല്ലാ​തെ​ ​പെ​രു​മാ​റി​യ​ത് ​യാ​തൊ​രു​ ​ത​ര​ത്തി​ലും​ ​ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണ​മു​യ​ർ​ന്ന​ത്.​ ​മാ​ച്ച് ​ഫി​ക്സിം​ഗ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​പ​ല​രും​ ​ഈ​ ​സം​ഭ​വ​ത്ത​ക്കാ​ണു​ന്നു​ണ്ട്.​ ​വാ​തു​വ​യ്പി​നാ​യി​ ​ഹ​ണി​ട്രാ​പ്പ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ത​ന്ത്ര​ങ്ങ​ൾ​ ​പ്ര​യോ​ഗി​ക്കു​ന്ന​ ​മാ​ഫി​യ​യു​ടെ​ ​ശ്ര​ദ്ധ​ ​ഈ​ ​താ​ര​ങ്ങ​ളു​ടെ​ ​മേ​ൽ​ ​പ​തി​യു​ന്ന​തി​ന് ​അ​വ​ർ​ ​ത​ന്നെ​ ​വ​ഴി​വെ​ട്ടി​ക്കൊ​ടു​ത്തു​വെ​ന്നും​ ​വാ​ദ​ങ്ങ​ൾ​ ​ഉ​യ​രു​ന്നു​ണ്ട്.
ക്യാ​പ്ട​നും​ ​കൈ​വി​ട്ടു
ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ആ​ദ്യ​ ​ഏ​ക​ദി​ന​ ​മ​ത്സ​ര​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ന​ട​ത്തി​യ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​പാ​ണ്ഡ്യ​യേ​യും​ ​രാ​ഹു​ലി​നെ​യും​ ​ശ​ക്ത​മാ​യി​ ​വി​മ​ർ​ശി​ച്ചു.
ഇ​രു​വ​രു​ടേ​യും​ ​വാ​ക്കു​ക​ളോ​ട് ​യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും​ ​ഇ​ത്ത​രം​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ടീ​മി​ന്റെ​ ​അ​ഭി​പ്രാ​യ​മാ​യി​ ​ക​ണ​ക്കാ​ക്ക​രു​തെ​ന്നും​ ​കൊ​ഹ്‌​ലി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​ഗൗ​ര​വം​ ​ഇ​രു​വ​ർ​ക്കും​ ​ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്നും​ ​ഇ​നി​ ​ഇ​ത്ത​രം​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​നാ​യ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
മു​ഖം​ ​കൊ​ടു​ക്കാ​തെ
പാ​ണ്ഡ്യ

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​ഒ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​സി​ഡ്നി​യി​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​വ​ന്ന​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ശേ​ഷം​ ​ഓ​ട്ടോ​ ​ഗ്രാ​ഫി​നാ​യി​ ​കാ​ത്തു​നി​ന്ന​ ​ആ​രാ​ധ​ക​രെ​ ​ഒ​ന്നു​ ​നോ​ക്കു​ക​പോ​ലും​ ​ചെ​യ്യാ​തെ​ ​താ​ഴോ​ട്ട് ​നോ​ക്കി​ ​ന​ട​ന്നു​പോ​യി.​ ​സാ​ധാ​ര​ണ​ ​ആ​രാ​ധ​ക​ർ​ക്കൊ​പ്പം​ ​സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും​ ​അ​വ​ർ​ക്ക് ​ഓ​ട്ടോ​ഗ്രാ​ഫ് ​ന​ൽ​കു​ന്ന​തും​ ​ഏ​റെ​ ​ആ​സ്വ​ദി​ക്കു​ന്ന​ ​താ​ര​മാ​ണ് ​പാ​ണ്ഡ്യ.​ ​എ​ന്നാ​ൽ​ ​ഇ​ന്ന​ല​ത്തെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​വ​മാ​റ്രം​ ​കാ​ര്യ​ങ്ങ​ൾ​ ​ഏ​റെ​ ​ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​രാ​ഹു​ലും​ ​ആ​ർ​ക്കും​ ​മു​ഖം​ ​കൊ​ടു​ക്കാ​നൊ​ ​സം​സാ​രി​ക്കാ​നൊ​ ​ത​യ്യാ​റാ​യി​ല്ല.
പ​ക​ര​ക്കാർ
റി​ഷ​ഭ് ​പ​ന്ത്,​ ​മ​നീ​ഷ് ​പാ​ണ്ഡേ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ഹാ​ർ​ദ്ദി​ക്കി​നും​ ​രാ​ഹു​ലി​നും​ ​പ​ക​രം​ ​ടീ​മി​ൽ​ ​ഇ​ടം​ കിട്ടാൻ​ ​സാ​ധ്യ​ത​ ​കൂ​ടു​ത​ൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
LATEST VIDEOS
YOU MAY LIKE IN SPORTS