THIRUVANANTHAPURAM
Monday, 17 December 2018
OBIT
ss വിജയൻ നായർ
പോത്തൻകോട്: നന്നാട്ടുകാവ് പുളിമാത്തൂർ ചെറുകാല വീട്ടിൽ വിജയൻ നായർ (61) നിര്യാതനായി . ഭാര്യ ലീലമ്മ. മകൻ: സതീഷ് കുമാർ ( ഉണ്ണി). സഞ്ചയനം വെള്ളിയാഴ്ച 8.30 ന്. 9747445551

December 17, 2018 12:55 AM
ss എ.പി. ലോറൻസ്
പാലപ്പൂര് : പാലപ്പൂര് ജോയി വില്ലയിൽ എ.പി. ലോറൻസ്(88 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പാലപ്പൂര് ഹോളിക്രോസ് ചർച്ചിൽ.ഭാര്യ : ഡോറത്തിബായി .മക്കൾ : വെൻസസ്ലാസ് ലോറൻസ്, ഹെലൻ ഡി. ലോറൻസ്, ഫാ. ജോണി. കെ. ലോറൻസ്, ജോയി കെ. ലോറൻസ്.മരുമക്കൾ : സുധീർ, ആനിജാരറ്റ്, ഷിജ സി.എസ്.പ്രാർത്ഥന : 20 ന് വ്യാഴാഴ്ച 4 മണിക്ക് ഹോളി ക്രോസ് ചർച്ചിൽ. 9495970147

December 17, 2018 12:54 AM
bus ബസും ബൈക്കും കൂട്ടിയിടിച്ച് കരാട്ടെ അദ്ധ്യാപകൻ മരിച്ചു
വിതുര: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് കരാട്ടെ അദ്ധ്യാപകന് ദാരുണാന്ത്യം. വിതുര മേമല, വലിയവേങ്കാട് പുലിക്കുഴി തടത്തരികത്ത് വീട്ടിൽ വേലായുധൻ ആശാരിയുടെ മകൻ സുധീഷ്‌കുമാറാണ് (41) മരിച്ചത്. ഒപ്പം യാത്ര ചെയ്‌തിരുന്ന കണ്ണൂർ വലിയന്നൂർ പാതാണിക്കൽ ഹൗസിൽ സോജി ജോസഫിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ എസ്.ഐയാണ്. നെടുമങ്ങാട് - വിതുര റോഡിൽ മന്നൂർക്കോണം പൂങ്കാവനം ജംഗ്ഷന് സമീപം ശനിയാഴ്‌ച രാത്രി എട്ടരയ്‌ക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്. സുധീഷ്‌കുമാറിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സോജി ജോസഫ് അപകടനില തരണം ചെയ്‌തിട്ടുണ്ട് . തിരുവനന്തപുരത്തു നടന്ന കരാട്ടെ പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം സുധീഷിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സുധീഷ് കണ്ണൂരിൽ കരാട്ടെ മത്സരത്തിന് പോയപ്പോഴാണ് സോജി ജോസഫിനെ പരിചയപ്പെട്ടത്.സുധീഷിന്റെ ഭാര്യ രജിതാറാണി. മക്കൾ : തുക്കാറാം ഒാംലെ, ഹേമന്ദ് കർക്കറെ.

December 17, 2018 12:53 AM
ss പി.രാധമ്മ
നെയ്യാറ്റിൻകര: ആർ,സി.സ്ട്രീറ്റ് ലളിതാ മന്ദിരത്തിൽ പരേതനായ പി.കൃഷ്ണൻ നായരുടെ ഭാര്യ പി.രാധമ്മ (82)നിര്യാതയായി . മക്കൾ: ആർ.ലളിതാംബിക, ആർ.ഭവാനിഅമ്മ, ആർ.വിജയലക്ഷ്മി, ആർ.ചന്ദ്രമതി, ആർ.ഇന്ദിര, ആർ.ശാരദ, പി.കെ.രാധാകൃഷ്ണൻ, പി.കെ.ഹരികൃഷ്ണൻ. മരുമക്കൾ: ജി.സി.കുറുപ്പ്, എം.ജി.എസ്.മിത്രൻ, വേണുഗോപാലൻ നായർ, രാജേന്ദ്രൻ, പരേതനായ പി.എസ്.രമേഷ്‌കുമാർ,സദാശിവൻ നായർ, ചിത്രലേഖ, മഞ്ജു. സഞ്ചയനം 23ന് രാവിലെ ഒൻപതിന്.

December 17, 2018 12:52 AM
divya ദിവ്യ
വർക്കല: ഹരിഹരപുരം കൃഷ്ണമന്ദിരത്തിൽ ഹേമന്ദിന്റെ ഭാര്യയും വാളത്തുങ്കൽ ലക്ഷ്മിവിലാസത്തിൽ മോഹനൻ പിളളയുടെയും രാധാമണിഅമ്മയുടെയും മകളുമായ ദിവ്യ (25) നിര്യാതയായി. സഹോദരി ആശ. മരണാനന്തര ചടങ്ങ് 19ന് രാവിലെ 8 മണിക്ക്.

December 17, 2018 12:51 AM
ss സുരേന്ദ്രൻ
ശ്രീകാര്യം: ഇടവക്കോട് തേക്കേവിള വീട്ടിൽ സുരേന്ദ്രൻ (68) നിര്യാതനായി . ഭാര്യ : കനകലത. മകൻ : മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്. 9847801031

December 17, 2018 12:49 AM
ap-muhammad കാന്തപുരത്തിന്റെ സഹോദരൻ
പുനൂർ: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ജ്യേഷ്ഠസഹോദരൻ എ .പി മുഹമ്മദ് ഹാജി (94) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: അബ്ദുസ്സലാം സഖാഫി (അൽഐൻ), മൈമൂന, അബ്ദുന്നാസർ സഖാഫി, അബ്ദുൽ ഹകീം (യുഎഇ), മാജിദ് സഖാഫി, ഉമൈമത്ത്, സൈനുൽ ആബിദ് സഖാഫി. മരുമക്കൾ: അബൂബക്കർ ഹാജി, ദുൽഫുഖാർ സഖാഫി, ഷാഹിദ, സൽമ, ബുഷ്ര, ബുഷ്ര, മുഹ്‌സിന.

December 17, 2018 12:47 AM
jug ഷണ്മുഖൻ ആചാരി
വെമ്പായം: ഗാന്ധിനഗർ തിരുവാതിരയിൽ എം.ഷണ്മുഖൻ ആചാരി (75) നിര്യാതനായി . ഭാര്യ ബി.രാധ. മക്കൾ: ആർ.ബിന്ദു, ആർ.സിന്ധു, എസ്.ശിവകുമാർ (ആർമി), ആർ.സുനിത. മരുമക്കൾ: എ.അനിൽകുമാർ (ഗൾഫ്), ജി.രാജു ( വാട്ടർ അതോറിറ്റി ), തിലക (കെ.എസ്.ആർ.ടി.സി ) , ആർ.സുരേഷ് കുമാർ സഞ്ചയനം ബുധൻ രാവിലെ 9 ന്.

December 17, 2018 12:45 AM
ss ചന്ദ്രബാബു
കടയ്ക്കൽ: മുള്ളിക്കാട് മഹേഷ് വിലാസത്തിൽ ചന്ദ്രബാബു( 60 )നിര്യാതനായി . ഭാര്യ സതി .മക്കൾ: മഹേഷ് , മഞ്ജു. മരുമക്കൾ :അശ്വതി, തമ്പി .സഞ്ചയനം ചൊവ്വ രാവിലെ 9 ന്.

December 17, 2018 12:44 AM
ss അപ്പിയമ്മ
ചെമ്പഴന്തി: എ.കെ നഗർ ചരുവിൽ വീട്ടിൽ അപ്പിയമ്മ (76) നിര്യാതയായി. മക്കൾ: രാജൻ (ജോയി), അമ്പിളി (സി പി ഐ ആവുക്കുളം ബ്രാഞ്ച് സെക്രട്ടറി).മരുമക്കൾ: ഷീജ, സതി.

December 17, 2018 12:43 AM
rajamma ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
പാറശാല: ബൈക്ക് ഇടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊറ്റാമം ചെറുവട്ടൂർപൊറ്റ ദാസ് ഭവനിൽ രാജമ്മ(69) ആണ് മരിച്ചത്.നവംബർ 21 ന് കൊറ്റാമം ജംഗ്ഷനുസമീപം റോഡ് മുറിച്ച് കടക്കവേയാണ് അപകടം . മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം .ഭർത്താവ് പരേതനായ ജയദാസ്.മക്കൾ: സിന്ധു (നവോദയ മ്യൂസിക് ടീച്ചർ),അനിൽ,സുനിൽ. മരുമക്കൾ: തങ്കച്ചൻ (പി.ഡബ്ലിയു.ഡി.),ഷീന,രാധിക. പ്രാർത്ഥന ചെവ്വാഴ്ച രാവിലെ 11 മണിക്ക്.

December 17, 2018 12:41 AM
bhargavan-pillai ഭാർഗ്ഗവൻ പിള്ള
കിളിമാനൂർ: വട്ടക്കൈത അജയഭവനിൽ എം.ഭാർഗ്ഗവൻ പിള്ള (85) നിര്യാതനായി . ഭാര്യ: ലീലാബായി അമ്മ.മക്കൾ: അജയകുമാർ, അജിതകുമാരി, അജിത് പ്രസാദ്. മരുമക്കൾ: മോഹനൻ നായർ, സുജാത, മിനി. സംസ്ക്കാരം: ഇന്ന് (തിങ്കൾ) രാവിലെ 9ന്.

December 17, 2018 12:39 AM
1 ബി.രാമചന്ദ്രൻ
ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീവത്സത്തിൽ ബി.രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വത്സല മക്കൾ: രാജേഷ്, രാകേഷ് മരുമക്കൾ: നീന, രാഖി മരണാനന്തര ചടങ്ങ് 20ന് രാവിലെ 9ന്

December 17, 2018 12:07 AM
chinnamma ചിന്നമ്മ
പള്ളിപ്പാട്: നാലുകെട്ടുംകവല വാണിയപ്പുരയിൽ മുൻ പഞ്ചായത്തംഗം വൈ.ബേബിയുടെ ഭാര്യ ചിന്നമ്മ (81) നിര്യാതനായി. മക്കൾ: ലീലാമ്മ, ലില്ലിക്കുട്ടി, രാജൻ, ജോൺ, ജോസ്, പരേതയായ കുഞ്ഞുമോൾ, ലാലി, പരേതയായ റോസമ്മ, കൊച്ചുമോൻ, സൂസന്നാമ്മ. മരുമക്കൾ: പാപ്പച്ചൻ, തമ്പാൻ, ആലീസ്, സൂസി, മിനി, കുഞ്ഞുമോൻ, ബാബു, വിൽസൺ, രാജു.

December 17, 2018 12:06 AM
ani കെ.എസ് അനി
മാരാരിക്കുളം: തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ കായിപ്പുറത്ത് വീട്ടിൽ കെ.എസ് അനി (48) നിര്യാതനായി. ഭാര്യ ബേബി ( അമ്പിളി, അംഗൻവാടി ടീച്ചർ). മക്കൾ: അഞ്ജു, അക്ഷ.

December 17, 2018 12:05 AM
mohan ജി. മോഹൻ
മാന്നാർ: പാവുക്കര രാമനാട്ട് തെക്കേതിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ ജി. മോഹൻ (58) നിര്യാതനായി. ഭാര്യ: അനിത മോഹൻ. മക്കൾ: ശ്രീജ വിനു, ശ്രീജിത്ത് മോഹൻ. മരുമകൻ: വിനു എസ്. പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.

December 17, 2018 12:04 AM
1 കെ. സുഗതൻ
വർക്കല: വർക്കല ശ്രീനിവാസപുരം ടീച്ചേഴ്സ് കോളനി പൗർണമിയിൽ( കണ്ണൻ ചിരട്ട, വക്കം) കെ. സുഗതൻ( 85) ലണ്ടനിൽ നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജിത, സുനിത, പരേതയായ സുമിത, ഗ്ലോറിയ. മരുമക്കൾ: ഷാജി, സലിംകുമാർ, മോഹൻകുമാർ, ദീപക്. ഫോൺ: 9847132108

December 15, 2018 11:41 PM
9 കൃഷ്ണൻകുട്ടി
കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കൽ വാലികോണം സുമതി ഭവനിൽ കൃഷ്ണൻകുട്ടി (69) നിര്യതനായി. ഭാര്യ: സുമതി. മക്കൾ: ഷിബു, മധു, വിജി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.

December 15, 2018 11:41 PM
yu രാജേന്ദ്രൻ നായർ
വെഞ്ഞാറമൂട്: നെല്ലനാട് വാറ് വിളികത്ത് വീട്ടിൽ പരേതനായ പരമേശ്വര പിള്ളയുടെയും, പരേതയായ ഗോമതി അമ്മയുടെയും മകൻ രാജേന്ദ്രൻ നായർ (56) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

December 15, 2018 11:40 PM
ponna പൊന്നമ്മ
വട്ടപ്പാറ: പന്തപ്ളാവ് പ്രകാശം ഹൗസിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ പൊന്നമ്മ (94) നിര്യാതയായി. മക്കൾ: ശശിധരൻ, രവി, ലത, സുധ,​ പരേതരായ ശിവശങ്കരൻ, സുകു. മരുമക്കൾ: ക്രിസ്റ്റിൽബായി, രാജമ്മ, ഓമന, രവീന്ദ്രൻ, രാജേഷ് കുമാർ (ന്യൂസ് പേപ്പർ ഏജന്റ്). പ്രാർത്ഥന: നാളെ രാവിലെ 8ന് വട്ടപ്പാറ സെന്റ് സേവ്യേഴ്സ് ചർച്ചിൽ.

December 15, 2018 11:40 PM
TRENDING TODAY
LATEST VIDEOS